

കൊച്ചി: യുടിഐ മിഡ് ക്യാപ് ഫണ്ട് കൈകാര്യം ചെയ്യുന്ന ആകെ ആസ്തികള്‍ 12,000 കോടി രൂപയിലെത്തിയതായി 2025 നവംബര്‍ 30 ലെ കണക്കുകള്‍ സൂചിപ്പിക്കുന്നു. 2004 ഏപ്രില്‍ ഏഴിനാണ് പദ്ധതി നിലവില്‍ വന്നത്. പദ്ധതിയുടെ 72 ശതമാനം നിക്ഷേപവും മിഡ് ക്യാപ് കമ്പനികളിലും 20 ശതമാനം സ്മോള്‍ കാപ് കമ്പനികളിലും ശേഷിക്കുന്നത് ലാര്‍ജ് ക്യാപ് കമ്പനികളിലുമാണെന്ന് നവംബര്‍ 30ലെ കണക്കുകള്‍ ചൂണ്ടിക്കാട്ടുന്നു. (UTI)
പോളികാബ് ഇന്ത്യ, ഫ്യൂണിക്സ് മില്‍സ്, പെര്‍സിസ്റ്റന്‍റ് സിസ്റ്റംസ്, മാക്സ് ഫിനാന്‍ഷ്യല്‍ സര്‍വ്വീസസ്, കോഫോര്‍ജ്, ഇന്ത്യന്‍ ബാങ്ക്, ഫെഡറല്‍ ബാങ്ക്, ഹീറോ മോട്ടോകോര്‍പ്, അജന്ത ഫാര്‍മ, ട്യൂബ് ഇന്‍വെസ്റ്റ്മെന്‍റ്സ് ഓഫ് ഇന്ത്യ എന്നിവയാണ് പദ്ധതിയുടെ നിക്ഷേപം ഏറ്റവും കൂടുതലുള്ള കമ്പനികള്‍, ഇവ ആകെ നിക്ഷേപത്തിന്‍റെ 22 ശതമാനം വരും. തങ്ങളുടെ മുഖ്യ ഓഹരി നിക്ഷേപത്തിനു പിന്തുണ നല്‍കുന്ന വിധത്തില്‍ മിഡ് ക്യാപ് കമ്പനികളില്‍ മുഖ്യമായി നിക്ഷേപിക്കുന്നതില്‍ താല്‍പര്യമുളള നിക്ഷേപകരെ സംബന്ധിച്ച് അനുയോജ്യമായ പദ്ധതിയാണ് യുടിഐ മിഡ് ക്യാപ് ഫണ്ട് എന്നാണ് വിദഗദ്ധര്‍ ചൂണ്ടിക്കാട്ടുന്നത്.