കിഫ്ബി റോഡുകളില്‍ ടോളിന് പകരം ‘യൂസർ ഫീ’

കിഫ്ബി റോഡുകളില്‍ ടോളിന് പകരം ‘യൂസർ ഫീ’
Updated on

തിരുവനന്തപുരം : കിഫ്ബ് വഴി നിർമ്മിച്ച സംവിധാനങ്ങളിലൂടെ പണം കണ്ടെത്താനുള്ള നീക്കങ്ങളുണ്ടായി സർക്കാർ മുന്നോട്ട്. സാധാരണ ടോള്‍ പിരിക്കുന്ന രീതികള്‍ ഒഴിവാക്കി 'യുസര്‍ ഫീ' എന്ന തരത്തിൽ പണം ഈടാക്കാനാണ് ആലോചന. ബജറ്റ് സമ്മേളനത്തില്‍ തന്നെ ബില്‍ കൊണ്ടു വന്നേക്കും.

ടോള്‍ എന്ന വാക്ക് പോലും നിയമത്തില്‍ ഉപയോഗിക്കില്ല. ഇതിന് പകരമായി 'യൂസര്‍ ഫീ' എന്ന പേരിലാവും പണം ഈടാക്കുക. ടോള്‍ ഗേറ്റുകളും ഉണ്ടാവില്ല. കിഫ്ബി സഹായത്തോടെ നിര്‍മാണം പൂര്‍ത്തിയാക്കുന്ന റോഡുകള്‍ക്കും 'യുസര്‍ ഫീ' ബാധകമാവും. 50 കോടിക്ക് മുകളില്‍ എസ്റ്റിമേറ്റ് വരുന്ന റോഡുകളില്‍ മാത്രമാവും പിരിവ് ഉണ്ടാവുക. ആദ്യ 15 കിലോ മീറ്ററില്‍ പണം ഈടാക്കില്ല. ഇതു കഴിഞ്ഞ് വരുന്ന ദൂരം കണക്കാക്കിയാവും ഫീ ഏര്‍പ്പെടുത്തുക. ഇതിലൂടെ തദ്ദേശ വാസികളുടെ എതിര്‍പ്പ് മറികടക്കാമെന്നാണ് കണക്ക് കൂട്ടല്‍.

Related Stories

No stories found.
Times Kerala
timeskerala.com