
റിപ്പോർട്ട് : അൻവർ ഷരീഫ്
കോഴിക്കോട് : വടകരയിലെ സാന്‍ഡ് ബാങ്ക്‌സ് മുതല്‍ കുരിയാടി വരെയുള്ള കടല്‍ തീരങ്ങളിൽ വലിയ രീതിയിലുള്ള കടൽ ക്ഷോഭമാണ് കഴിഞ്ഞ ദിവസങ്ങളിൽ ഉണ്ടായത്. അഴിത്തല, കൊയിലാണ്ടി വളപ്പ്, മുകച്ചേരി ഭാഗം, ആവിക്കല്‍, കുരിയാടി തുടങ്ങി എല്ലാ സ്ഥലത്തും കടല്‍ഭിത്തിയും കടന്നു കടല്‍ അടിച്ചു കയറുന്ന സ്ഥിതിയാണ്. ഇതില്‍ കുരിയാടി ഫിഷ് ലാന്‍ഡിംങ് സെന്ററിന്റെ ഭാഗത്ത് റോഡ് അടക്കമുള്ള വലിയ ഭാഗം കടലെടുത്തു. ഇലക്ട്രിക് പോസ്റ്റുകൾക്കും ഫിഷ് ലാൻഡിംങ് സെന്ററിനും കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്.
ആവിക്കല്‍ ഭാഗത്തും ഇതേ അവസ്ഥയാണ്. എന്നും ഇവിടെ ആളുകള്‍ക്ക് അപ്പുറത്തേക്ക് കടക്കാനുള്ള പാലം പോലും ഒറ്റപ്പെട്ട അവസ്ഥയിലാണ്. റേഷന്‍കട, പ്രാഥമിക ആരോഗ്യകേന്ദ്രം, സ്‌കൂള്‍ തുടങ്ങിയവിടങ്ങളിലേക്കുള്ള യാത്ര ദുസ്സഹമായിരിക്കുകയാണ്. അതുകൊണ്ട് തന്നെ അടിയന്തരമായ സര്‍ക്കാര്‍ ഇടപെടല്‍ ഈ വിഷയത്തില്‍ ആവശ്യമാണ് എന്ന് കെ കെ രാമ.
ഇപ്പോൾ ഉണ്ടായിട്ടുള്ള സാഹചര്യങ്ങളെ മറികടക്കാന്‍ ഇത് പര്യാപ്തമല്ല.
അതിനാല്‍ പ്രത്യേക ദുരന്തനിവാരണ ഇടപെടലിനായി മന്ത്രിക്കും വകുപ്പ് തല ഉദ്യോഗസ്ഥര്‍ക്കും കത്ത് അയച്ചിട്ടുണ്ട്.എന്ന് കെ കെ രമ
വടകരയിലെ തീരദേശം സന്ദർശിച്ചു വകുപ്പ് തല ഉദ്യോഗസ്ഥരെ വിളിച്ചു അടിയന്തരമായി റിപ്പോർട്ട് തയ്യാറാക്കി സർക്കാരിൽ സമർപ്പിക്കാനും നിർദ്ദേശിച്ചിട്ടുണ്ട് എന്ന് എം എൽ എ പറഞ്ഞു.