പത്തനംതിട്ട : ആഗോള അയ്യപ്പ സംഗമം പമ്പയിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്‌ഘാടനം ചെയ്തു. ബി ജെ പി നേതാവും ഉത്തർപ്രദേശ് മുഖ്യമന്ത്രിയുമായ യോഗി ആദിത്യനാഥ് പരിപാടിക്ക് ആശംസകൾ അറിയിച്ചു. (UP CM on Global Ayyappa Sangamam)
അദ്ദേഹത്തെ സംഗമത്തിന് ക്ഷണിച്ചത് മന്ത്രി വി എൻ വാസവൻ ആണ്. ഇതിന് മറുപടിയായി നൽകിയ കത്തിലാണ് ആശംസകൾ ഉള്ളത്. ക്ഷണത്തിന് നന്ദിയെന്നും, ആഗോള അയ്യപ്പ സംഗമത്തിന് വളരെയേറെ പ്രാധാന്യമുണ്ടെന്നും പറഞ്ഞ അദ്ദേഹം, സമ്മേളനം അതിൻ്റെ ലക്ഷ്യങ്ങൾ കൈവരിക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും കൂട്ടിച്ചേർത്തു.
പുരാതന ഇന്ത്യന്‍ ജ്ഞാനവും പാരമ്പര്യങ്ങളും പ്രചരിപ്പിക്കേണ്ടത് ആവശ്യമാണ് എന്നും യോഗി പറഞ്ഞു.