മട്ടന്നൂർ പൊലീസ് സ്റ്റേഷനിൽ അസാധാരണ പ്രതിഷേധം; കൂട്ടത്തോടെ സ്ഥലംമാറ്റ അപേക്ഷ നൽകി സിപിഒമാർ | Mattannur police station

മട്ടന്നൂർ പൊലീസ് സ്റ്റേഷനിൽ അസാധാരണ പ്രതിഷേധം; കൂട്ടത്തോടെ സ്ഥലംമാറ്റ അപേക്ഷ നൽകി സിപിഒമാർ | Mattannur police station
Updated on

കണ്ണൂർ: മട്ടന്നൂർ പൊലീസ് സ്റ്റേഷനിൽ അസാധാരണ പ്രതിഷേധം. സ്ഥലംമാറ്റ അപേക്ഷ നൽകി സിവിൽ പൊലീസ് ഓഫീസർമാർ കൂട്ടത്തോടെ. ദേശാഭിമാനി ലേഖകൻ നൽകിയ പരാതിയിൽ അഞ്ച് പൊലീസുകാരെ സ്ഥലംമാറ്റിയിരുന്നു. ഇതിൽ പ്രതിഷേധിച്ചാണ് സ്ഥലംമാറ്റ അപേക്ഷ നൽകിയതെന്നാണ് റിപ്പോർട്ട്. മട്ടന്നൂർ സ്റ്റേഷനിൽ ജോലി തുടരാനാകില്ലെന്നാണ് ഇവർ നൽകിയ പരാതി.

ഒരു സീനിയർ സിവിൽ പൊലീസ് ഓഫീസറെയും നാല് സിവിൽ പൊലീസ് ഓഫീസർമാരെയുമാണ് കണ്ണൂർ സിറ്റിയിലേക്ക് ട്രാൻസ്ഫർ ചെയ്തത്. മട്ടന്നൂർ പോളിടെക്‌നിക് തെരഞ്ഞെടുപ്പിന് പിന്നാലെയുണ്ടായ സംഘർഷം റിപ്പോർട്ട് ചെയ്യുന്നതിനിടെയാണ് ദേശാഭിമാനി ലേഖകൻ ശരത്തിന് നേരെ ആക്രമണം നടന്നത്. പൊലീസ് അകാരണമായി മർദിച്ചെന്നായിരുന്നു ആരോപണം.

Related Stories

No stories found.
Times Kerala
timeskerala.com