തിരുവനന്തപുരം : ശബരിമല സ്വർണപ്പാളി വിവാദത്തിൽ ദേവസ്വം വിജിലൻസ് സ്പോൺസർ ഉണ്ണികൃഷ്ണൻ പോറ്റിയുടെ മൊഴിയെടുത്തു.തിരുവനന്തപുരത്തെ ദേവസ്വം ആസ്ഥാനത്ത് നാല് മണിക്കൂറോളമാണ് ഉണ്ണികൃഷ്ണൻ പോറ്റിയെ ചോദ്യം ചെയ്തത്.2019ൽ ദ്വാരപാലക ശിൽപങ്ങൾ സ്വർണം പൂശാൻ കൊണ്ടുപോയത്, പണപ്പിരിവ് നടത്തിയത്, സ്പോൺസർഷിപ്പ് നേടിയത് തുടങ്ങിയ വിവരങ്ങൾ വിജിലൻസ് തേടി. അറിയാവുന്നതെല്ലാം പറഞ്ഞിട്ടുണ്ടെന്ന് ഉണ്ണികൃഷ്ണൻ പോറ്റി മാധ്യമങ്ങളോടു പ്രതികരിച്ചു.
അന്വേഷണ ഉദ്യോഗസ്ഥരുമായി പൂർണമായി സഹകരിക്കും. കോടതിയുടെ മുന്നിലുള്ള വിഷയമായതിനാൽ വിവാദ കാര്യങ്ങളിൽ മാധ്യമങ്ങളോട് പ്രതികരിക്കാനാവില്ല. അന്വേഷണ ഉദ്യോഗസ്ഥർ ചോദിച്ചതിനെല്ലാം വ്യക്തമായ മറുപടി കൊടുത്തിട്ടുണ്ട്. ചോദ്യങ്ങൾക്കു മറുപടി നൽകാൻ ആവശ്യമായ സമയവും ഇടവേളയും തന്നു. കോടതി ആവശ്യപ്പെടുകയാണെങ്കിൽ എന്റെ കയ്യിലുള്ള രേഖകളെല്ലാം സമർപ്പിക്കുമെന്ന് ഉണ്ണികൃഷ്ണൻ പോറ്റി പറഞ്ഞു.