ചോദ്യം ചെയ്യൽ പൂർത്തിയാക്കി നോട്ടീസ് നൽകി : ശബരിമല സ്വർണക്കൊള്ള കേസിൽ ഉണ്ണികൃഷ്ണൻ പോറ്റിയുടെ സുഹൃത്ത് അനന്തസുബ്രഹ്മണ്യത്തെ വിട്ടയച്ചു എന്ന് SIT, ഹൈക്കോടതി നടപടികൾ അടച്ചിട്ട കോടതി മുറിയിൽ | Sabarimala

ഇന്നലെ രാത്രിയോടെ ചോദ്യം ചെയ്യൽ പൂർത്തിയാക്കി നോട്ടീസ് നൽകിയാണ് വിട്ടയച്ചതെന്ന് അന്വേഷണസംഘം അറിയിച്ചു.
Unnikrishnan Potty's friend released in Sabarimala gold theftcase
Published on

തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്തിരുന്ന സ്പോൺസർ ഉണ്ണികൃഷ്ണൻ പോറ്റിയുടെ സുഹൃത്ത് അനന്തസുബ്രഹ്മണ്യത്തെ പ്രത്യേക അന്വേഷണ സംഘം (എസ്ഐടി) വിട്ടയച്ചു. ഇന്നലെ രാത്രിയോടെ ചോദ്യം ചെയ്യൽ പൂർത്തിയാക്കി നോട്ടീസ് നൽകിയാണ് വിട്ടയച്ചതെന്ന് അന്വേഷണസംഘം അറിയിച്ചു.(Unnikrishnan Potty's friend released in Sabarimala gold theft case)

ദ്വാരപാലക ശിൽപങ്ങളുടെ പാളികൾ സന്നിധാനത്തുനിന്ന് കൊണ്ടുപോയത് അനന്തസുബ്രഹ്മണ്യമാണെന്ന് എസ്ഐടി കണ്ടെത്തിയിരുന്നു. അനന്തസുബ്രഹ്മണ്യം പിന്നീട് ഈ പാളികൾ നാഗേഷിന് കൈമാറുകയായിരുന്നു.

സന്നിധാനത്ത് നടന്നത് സ്വർണക്കവർച്ച തന്നെയെന്ന് എസ്ഐടി

ശബരിമല സന്നിധാനത്ത് നടന്നത് സ്വർണക്കവർച്ച തന്നെയെന്ന് എസ്ഐടി ഹൈക്കോടതിയിൽ ഇന്ന് നൽകുന്ന അന്വേഷണ പുരോഗതി റിപ്പോർട്ടിൽ അറിയിക്കും. ഒന്നാം പ്രതിയായ ഉണ്ണികൃഷ്ണൻ പോറ്റിയും കൂട്ടുപ്രതികളും ഗൂഢാലോചന നടത്തിയാണ് സ്വർണം കവർന്നതെന്നും റിപ്പോർട്ടിൽ പറയുന്നു.

1998-ൽ വിജയ് മല്യ സ്വർണം പൊതിഞ്ഞു നൽകിയ ദ്വാരപാലക ശിൽപങ്ങൾക്ക് പകരം സ്വർണം പൂശിയ പാളികൾ വെച്ചാൽ പിടിക്കപ്പെടില്ലെന്ന കണക്കുകൂട്ടലിലാണ് പ്രതികൾ കവർച്ച ആസൂത്രണം ചെയ്തത്. ഉണ്ണികൃഷ്ണൻ പോറ്റിയെ അറസ്റ്റ് ചെയ്തതായും കൂടുതൽ അറസ്റ്റുകൾ ഉടനുണ്ടാകുമെന്നും അന്വേഷണ സംഘം ഇന്ന് കോടതിയെ അറിയിക്കും.

ഹൈക്കോടതി നടപടികൾ അടച്ചിട്ട കോടതി മുറിയിൽ

ശബരിമല സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട ഹർജിയിൽ ഇന്ന് മുതൽ ഹൈക്കോടതിയിലെ നടപടികൾ അടച്ചിട്ട കോടതി മുറിയിലായിരിക്കും പരിഗണിക്കുക. ഇത് സംബന്ധിച്ച് ഹൈക്കോടതി രജിസ്ട്രാർ ഉത്തരവിറക്കി. രണ്ടാമത്തെ ഐറ്റമായി ലിസ്റ്റ് ചെയ്തിരുന്ന ഹർജി ഇന്ന് ദേവസ്വം ബെഞ്ച് ഒന്നാമത്തെ ഐറ്റമായി പരിഗണിക്കും. ശബരിമല സ്വർണക്കള്ളയിൽ ഓരോ രണ്ടാഴ്ച കൂടുമ്പോഴും അന്വേഷണ പുരോഗതി റിപ്പോർട്ട് നൽകാൻ ദേവസ്വം ബെഞ്ച് നേരത്തെ നിർദേശിച്ചിരുന്നു.

Related Stories

No stories found.
Times Kerala
timeskerala.com