Unni Mukundan : 'പേഴ്സണൽ മാനേജർ ഇല്ല, ഒരിക്കലും ഉണ്ടായിട്ടില്ല, തെറ്റായ കാര്യങ്ങൾ പ്രചരിപ്പിച്ചാൽ കർശന നടപടി': ഉണ്ണി മുകുന്ദൻ

തൻ്റെ പ്രാതിനിധ്യത്തെക്കുറിച്ച് തെറ്റായതോ തെറ്റിദ്ധരിപ്പിക്കുന്നതോ ആയ വിവരങ്ങൾ പ്രചരിപ്പിക്കുന്നതിൽ നിന്ന് ഒഴിഞ്ഞു നിൽക്കാൻ അദ്ദേഹം വ്യക്തികളോടും പ്ലാറ്റ്‌ഫോമുകളോടും ശക്തമായി അഭ്യർത്ഥിച്ചു.
Unni Mukundan : 'പേഴ്സണൽ മാനേജർ ഇല്ല, ഒരിക്കലും ഉണ്ടായിട്ടില്ല, തെറ്റായ കാര്യങ്ങൾ പ്രചരിപ്പിച്ചാൽ കർശന നടപടി': ഉണ്ണി മുകുന്ദൻ
Published on

കൊച്ചി : എം ഡി എം എയുമായി കൊച്ചിയിൽ ഡാൻസാഫിൻ്റെ പിടിയിലായ യൂട്യൂബർ റിൻസി തൻ്റെ മാനേജരാണെന്ന തരത്തിൽ പ്രചരിക്കുന്ന വാർത്ത അടിസ്ഥാനരഹിതമാണെന്ന് പറഞ്ഞ് നടൻ ഉണ്ണി മുകുന്ദൻ. (Unni Mukundan about him having a personal manager)

തന്നെ പ്രതിനിധീകരിക്കുന്ന ഒരു പേഴ്സണൽ മാനേജർ ഇല്ലെന്നും, ഒരിക്കലും ഉണ്ടായിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കുന്നു. എല്ലാ ഔദ്യോഗിക ആശയവിനിമയങ്ങളും, സഹകരണങ്ങളും, പ്രൊഫഷണൽ കാര്യങ്ങളും അദ്ദേഹം നേരിട്ടോ അല്ലെങ്കിൽ അദ്ദേഹത്തിന്റെ നിർമ്മാണ കമ്പനിയായ യുഎംഎഫ് വഴിയോ ആണ് കൈകാര്യം ചെയ്യുന്നതെന്നാണ് വിവരം.

തൻ്റെ പ്രാതിനിധ്യത്തെക്കുറിച്ച് തെറ്റായതോ തെറ്റിദ്ധരിപ്പിക്കുന്നതോ ആയ വിവരങ്ങൾ പ്രചരിപ്പിക്കുന്നതിൽ നിന്ന് ഒഴിഞ്ഞു നിൽക്കാൻ അദ്ദേഹം വ്യക്തികളോടും പ്ലാറ്റ്‌ഫോമുകളോടും ശക്തമായി അഭ്യർത്ഥിച്ചു. ആരെങ്കിലും അത്തരം തെറ്റായ അവകാശവാദങ്ങൾ പ്രചരിപ്പിക്കുന്നത് തുടർന്നാൽ കർശനമായ നിയമനടപടികൾക്ക് വിധേയമാകുമെന്ന് തരാം വ്യക്തമാക്കി. സമൂഹ മാധ്യമത്തിലൂടെയാണ് പ്രതികരണം.

Related Stories

No stories found.
Times Kerala
timeskerala.com