കൊല്ലം : പുനലൂരിൽ കണ്ടെത്തിയ കൊല്ലപ്പെട്ട നിലയിലുള്ള അജ്ഞാത മൃതദേഹം ആരുടേതാണെന്ന് തിരിച്ചറിയുന്നത് വെല്ലുവിളിയാണെന്ന് അന്വേഷണ ഉദ്യോഗസ്ഥൻ. ഡി വൈ എസ് പി ടി ആർ ജിജുവാണ് ഇക്കാര്യം അറിയിച്ചത്. പ്രമുഖ മാധ്യമത്തോടാണ് അദ്ദേഹത്തിൻ്റെ പ്രതികരണം. (Unknown dead body found from Kollam )
പത്ത് ദിവസത്തിലേറെ പഴക്കമാണ് മൃതദേഹത്തിനുള്ളത്. ഇടതുകാലിന് വൈകല്യവുമുണ്ട്. ഇത്തരത്തിൽ ഒരാളുടെ തിരോധാനം കേരളത്തിൽ റിപ്പോർട്ട് ചെയ്യപ്പെട്ടതായി അറിവില്ല എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.