മലപ്പുറത്ത് വനാതിർത്തിയിൽ പശുക്കൾക്ക് നേരെ അജ്ഞാത ജീവിയുടെ ആക്രമണം: ഒരു പശുവിനെ കാണാതായി | Cows

പരിക്കേറ്റ പശുവിന് ചികിത്സ നൽകി.
മലപ്പുറത്ത് വനാതിർത്തിയിൽ പശുക്കൾക്ക് നേരെ അജ്ഞാത ജീവിയുടെ ആക്രമണം: ഒരു പശുവിനെ കാണാതായി | Cows
Updated on

മലപ്പുറം: ഉപ്പട ചെമ്പൻകൊല്ലിയിലെ വനാതിർത്തിയിൽ മേയാൻ വിട്ട പശുക്കൾക്ക് നേരെ അജ്ഞാത ജീവിയുടെ ആക്രമണം. പശുക്കിടാവുകൾ ഉൾപ്പെടെ ആറ് പശുക്കളെയാണ് ആക്രമിച്ചത്. ഇതിൽ ഒന്നിനെ കാണാതാവുകയും ഒരെണ്ണത്തിന് സാരമായ പരിക്കേൽക്കുകയും ചെയ്തു. ചൊവ്വാഴ്ച ഉച്ചയോടെയാണ് ആക്രമണം ഉണ്ടായത്.(Unknown creature attacks cows on forest border in Malappuram)

പ്രദേശത്തെ ക്ഷീരകർഷകന്റെ രണ്ട് വയസ് പ്രായമായ ഒരു പശുക്കിടാവിനെയാണ് കാണാതായത്. ആക്രമണത്തിൽനിന്ന് രക്ഷപ്പെട്ട പശുവിന്റെ കഴുത്തിൽ ആഴത്തിലുള്ള മുറിവുകൾ കണ്ടെത്തി. പാലേമാട് വെറ്ററിനറി സർജൻ സ്ഥലത്തെത്തി പരിക്കേറ്റ പശുവിന് ചികിത്സ നൽകി.

കഴിഞ്ഞ ദിവസം പള്ളിപ്പടി അറന്നാടംപാടം ഭാഗത്ത് പുലിയെ കണ്ടതായി ഓട്ടോ ഡ്രൈവർ സാമൂഹിക മാധ്യമങ്ങളിൽ വീഡിയോ ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോൾ ആക്രമണമുണ്ടായത്. അതിനാൽ, ആക്രമണം നടത്തിയത് പുലി തന്നെയാണെന്നാണ് പ്രദേശവാസികൾ സംശയിക്കുന്നത്.

Related Stories

No stories found.
Times Kerala
timeskerala.com