സ്കിൽ ഡെവലപ്മെന്റ് കോഴ്സുകൾക്ക് സർവ്വകലാശാലകൾ പ്രാധാന്യം നൽകണം; ഡോ. രാജൻ വർഗീസ്

Universities
Published on

സ്കിൽ ഡെവലപ്മെന്റ് കോഴ്സുകൾക്ക് സർവ്വകലാശാലകൾ പ്രാധാന്യം നൽകണമെന്ന് കേരള സംസ്ഥാന ഉന്നതവിദ്യാഭ്യാസ കൗൺസിൽ മെമ്പർ സെക്രട്ടറി ഡോ. രാജൻ വർഗീസ് പറ‍ഞ്ഞു. കേരള സംസ്ഥാന ഉന്നതവിദ്യാഭ്യാസ കൗൺസിലിന്റെ സഹകരണത്തോടെ ശ്രീശങ്കാരാചാര്യ സംസ്കൃത സർവ്വകലാശാലയുടെ കാലടി മുഖ്യ ക്യാമ്പസിലെ ലാംഗ്വേജ് ബ്ലോക്കിൽ സംഘടിപ്പിച്ച ഉന്നതവിദ്യാഭ്യാസ ശില്പശാലയിൽ മുഖ്യപ്രഭാഷണം നിർവ്വഹിക്കുകയായിരുന്നു അദ്ദേഹം. ‘ഉന്നത വിദ്യാഭ്യാസ മേഖലയിലെ വികസന കാഴ്ചപ്പാടിനുളള കേരള മാതൃക’ എന്ന വിഷയത്തിൽ സംഘടിപ്പിച്ച ശില്പശാലയിൽ വൈസ് ചാൻസലർ പ്രൊഫ. കെ. കെ. ഗീതാകുമാരി, ഡോ. മനുലാൽ പി. റാം, കേരള ഡിജിറ്റൽ സർവ്വകലാശാല മുൻ വൈസ് ചാൻസലർ പ്രൊഫ. സജി ഗോപിനാഥ് എന്നിവർ വിവിധ സെഷനുകളിൽ പ്രബന്ധങ്ങൾ അവതരിപ്പിച്ചു. സിൻഡിക്കേറ്റ് അംഗങ്ങളായ ആർ. അജയൻ, അഡ്വ. കെ. എസ്. അരുൺകുമാർ, ഡോ. ബി. അശോക്, പ്രൊഫ. മാത്യൂസ് ടി. തെളളി, ഡോ. എം. സത്യൻ, ഡോ. ടി. മിനി, ഡോ. പി. വി. രാമൻകുട്ടി, ഡോ. ബിജു വിൻസന്റ്, ഡോ. കെ. എം. സംഗമേശൻ, ഡോ. കെ. യമുന, സുഖേഷ് കെ. ദിവാകർ, ഒതയോത്ത് സുനിൽകുമാർ, അഹമ്മദ് കാസ്‍ട്രോ എന്നിവർ പ്രസംഗിച്ചു. സമാപന സമ്മേളനത്തിൽ വൈസ് ചാൻസലർ പ്രൊഫ. കെ. കെ. ഗീതാകുമാരി മുഖ്യപ്രഭാഷണം നിർവ്വഹിച്ചു.

Related Stories

No stories found.
Times Kerala
timeskerala.com