തിരുവനന്തപുരം: ഷെഡ്യൂൾ 2 ൽ ഉൾപെടുത്തിയിട്ടുളള കാട്ടുപന്നിയെ ക്ഷുദ്രജീവിയായി പ്രഖ്യാപിക്കണമെന്നതുൾപ്പടെ കേരളത്തിന്റെ രണ്ട് ആവശ്യങ്ങളും തള്ളി കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം(boar). കുരങ്ങിനെ ഷെഡ്യൂൾ 2 ലേക്ക് മാറ്റണമെന്ന കേരളത്തിന്റെ ആവശ്യവും പരിഗണിക്കാനാവില്ലെന്നും മന്ത്രാലയം വ്യക്തമാക്കി. വന്യജീവി സംഘർഷത്തിൽ അവകാശങ്ങൾ കേരളം കൃത്യമായി വിനിയോഗിക്കുന്നില്ലെന്നും കേന്ദ്രമന്ത്രി കുറ്റപ്പെടുത്തി.
മനുഷ്യ ജീവനുകൾക്ക് അപകടമുണ്ടാകുന്ന കാട്ടുപന്നികളെ കൊല്ലാൻ പഞ്ചായത്തുകൾക്ക് അനുമതിയുണ്ടെന്നും മന്ത്രാലയം ചൂണ്ടിക്കാട്ടി. അപകടകാരികളായ ആനയെയും കടുവയെയും വെടിവെക്കാനുള്ള ഉത്തരവ് പുറപ്പെടുവിക്കാൻ സംസ്ഥാന വൈൽഡ് ലൈഫ് ഗാർഡിനും അനുമതിയുണ്ട്. മറ്റു സംസ്ഥാനങ്ങൾ ഈ അനുമതികൾ പാലിക്കുന്നുണ്ടെന്നും കേരളം അതിന് മുതിരുന്നില്ലെന്നും കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം ചൂണ്ടിക്കാട്ടി.