
തിരുവനന്തപുരം: കേന്ദ്രമന്ത്രി സുരേഷ് ഗോപി പുലർച്ചെ തിരുവനന്തപുരം അന്താരഷ്ട്ര വിമാനത്താവളത്തിൽ എത്തിച്ചേർന്നു(Union Minister Suresh Gopi). വിവാദങ്ങൾക്കിടയിൽ ഇന്ന് തൃശൂരിൽ നടക്കുന്ന ബി.ജെ.പി മാർച്ചിൽ കേന്ദ്രമന്ത്രി പങ്കെടുക്കുമെന്നാണ് വിവരം. പുലർച്ചെ തിരുവനന്തപുരത്തു നിന്നും പുറപ്പെട്ട വന്ദേഭാരതിൽ അദ്ദേഹം തൃശൂരിലേക്ക് തിരിച്ചു.
രാവിലെ 9 മണിയോടെ അദ്ദേഹം തൃശ്ശൂരിൽ എത്തിച്ചേരുമെന്നാണ് വിവരം. തുടർന്ന് റെയിൽവേ സ്റ്റേഷനിൽ ഒരുക്കിയിരിക്കുന്ന സ്വീകരണത്തിൽ പങ്കുകൊള്ളുന്ന സുരേഷ് ഗോപി, മാർച്ചിൽ പരിക്കേറ്റ ബിജെപി നേതാക്കളെ സന്ദർശിക്കുമെന്നും സൂചനയുണ്ട്.
അതേസമയം കന്യാസ്ത്രീകളുടെ അറസ്റ്റ് വിഷയത്തിലും വോട്ടര്‍പട്ടിക വിവാദത്തിലും കേന്ദ്രമന്ത്രി സുരേഷ് ഗോപിയ്ക്കെതിരെ വൻ പ്രതിഷേധമാണ് സംസ്ഥാനത്ത് നടക്കുന്നത്. എന്നാൽ, സുരേഷ് ഗോപി ഇതുവരെ മാധ്യമങ്ങളോട് പ്രതികരിക്കാൻ തയ്യാറായില്ല.