
ന്യൂഡൽഹി: മലയാളിയായ കേന്ദ്രമന്ത്രി ജോർജ് കുര്യൻ രാജ്യസഭയിലേക്ക് മധ്യപ്രദേശിൽനിന്ന് മത്സരിക്കും. ജോർജ് കുര്യനെ കൂടാതെ രാജ്യസഭയിലേക്ക് മത്സരിക്കുന്ന മറ്റ് ഒമ്പത് സ്ഥാനാർഥികളുടെ പേരും ബി.ജെ.പി പ്രഖ്യാപിച്ചു. രാജ്യസ്ഥാനിൽ കെ.സി വേണുഗോപാൽ രാജിവെച്ച സീറ്റിൽ കേന്ദ്രമന്ത്രി രവ്‌നീത് സിങ് ബിട്ടു ജനവിധി തേടും.
സെപ്റ്റംബർ മൂന്നിന് നടക്കുന്ന തെരഞ്ഞെടുപ്പിന് നാമനിർദേശ പത്രിക സമർപ്പിക്കാനുള്ള അവസാന തീയതി നാളെയാണ്. ഒമ്പത് സംസ്ഥാനങ്ങളിൽ നിന്നായി 12 രാജ്യസഭാ സീറ്റുകളിലേക്കാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്.