'സർക്കാർ സ്‌കൂളുകളെ തകർക്കാനുള്ള ശ്രമം': PM ശ്രീ പദ്ധതിയിലെ പിന്മാറ്റത്തിൽ കേന്ദ്രമന്ത്രി ജോർജ് കുര്യൻ | PM SHRI scheme

ഉന്നത വിദ്യാഭ്യാസ മേഖലയിൽ പദ്ധതി നടപ്പിലാക്കുന്നത് സ്വാഗതാർഹമാണെന്നും ജോർജ് കുര്യൻ അഭിപ്രായപ്പെട്ടു
Union Minister George Kurian on the withdrawal of the PM SHRI scheme
Published on

തിരുവനന്തപുരം: പി.എം. ശ്രീ (PM-SHRI) പദ്ധതിയിൽനിന്ന് കേരള സർക്കാർ പിന്മാറുന്നത് സംസ്ഥാനത്തെ സർക്കാർ സ്‌കൂളുകളെ തകർക്കാനുള്ള ശ്രമമാണെന്ന് കേന്ദ്രമന്ത്രി ജോർജ് കുര്യൻ ആരോപിച്ചു. പദ്ധതിയിൽനിന്ന് പിന്മാറിയാൽ വിദ്യാർത്ഥികൾ മെച്ചപ്പെട്ട സൗകര്യങ്ങൾ തേടി മറ്റ് സംസ്ഥാനങ്ങളിലെ സ്‌കൂളുകളെ ആശ്രയിക്കുന്ന അവസ്ഥ ഉണ്ടാകുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.(Union Minister George Kurian on the withdrawal of the PM SHRI scheme)

ഉന്നത വിദ്യാഭ്യാസ മേഖലയിൽ പദ്ധതി നടപ്പിലാക്കുന്നത് സ്വാഗതാർഹമാണെന്നും ജോർജ് കുര്യൻ അഭിപ്രായപ്പെട്ടു. കരാറിൽനിന്ന് സർക്കാർ പൂർണ്ണമായി പിന്മാറില്ല എന്നാണ് താൻ കരുതുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പി.എം. ശ്രീ പദ്ധതി സംബന്ധിച്ച് ഉയർന്ന വിവാദങ്ങളെയും ആശങ്കകളെയും തുടർന്ന് പദ്ധതി താൽക്കാലികമായി മരവിപ്പിക്കാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചിരുന്നു. ധാരണാപത്രം ഒപ്പിട്ട സാഹചര്യത്തിൽ പദ്ധതി നടപ്പാക്കുന്നത് സംബന്ധിച്ച് റിവ്യൂ ചെയ്യാൻ ഏഴംഗ മന്ത്രിസഭാ ഉപസമിതി രൂപീകരിച്ചു.

അധ്യക്ഷൻ: വി. ശിവൻകുട്ടി, അംഗങ്ങൾ: കെ. രാജൻ, റോഷി അഗസ്റ്റിൻ, പി. രാജീവ്, പി. പ്രസാദ്, കെ. കൃഷ്ണൻകുട്ടി, എ.കെ. ശശീന്ദ്രൻ എന്നിങ്ങനെയാണ്. ഈ ഉപസമിതി റിപ്പോർട്ട് സമർപ്പിക്കുന്നത് വരെ പദ്ധതി നടപ്പാക്കുന്നതുമായി ബന്ധപ്പെട്ടുള്ള തുടർനടപടികൾ നിർത്തിവയ്ക്കും എന്ന് മുഖ്യമന്ത്രി അറിയിച്ചിരുന്നു. ഈ തീരുമാനം കേന്ദ്ര സർക്കാരിനെ കത്ത് മുഖേന അറിയിക്കുമെന്നും മുഖ്യമന്ത്രി വിശദമാക്കിയിരുന്നു.

Related Stories

No stories found.
Times Kerala
timeskerala.com