കേന്ദ്ര ബജറ്റ് 2026: സംസ്ഥാന ധനമന്ത്രിമാരുടെ യോഗം ഇന്ന്; എയിംസ് ഉൾപ്പെടെയുള്ള ആവശ്യങ്ങൾ ഉന്നയിക്കാൻ കേരളം | Union Budget 2026

നിർമല സീതാരാമന് ചരിത്രനേട്ടം
Union Budget 2026, State Finance Ministers' meeting today
Updated on

തിരുവനന്തപുരം: ഫെബ്രുവരി ഒന്നിന് അവതരിപ്പിക്കാനിരിക്കുന്ന കേന്ദ്ര ബജറ്റിന് മുന്നോടിയായി സംസ്ഥാന ധനമന്ത്രിമാരുടെ യോഗം ഇന്ന് നടക്കും. വൈകിട്ട് മൂന്ന് മണിക്ക് കേന്ദ്ര ധനകാര്യമന്ത്രാലയത്തിൽ വെച്ച് നടക്കുന്ന യോഗത്തിൽ കേന്ദ്രമന്ത്രി നിർമല സീതാരാമൻ സംസ്ഥാനങ്ങളുടെ ആവശ്യങ്ങളും നിർദ്ദേശങ്ങളും തേടും.

സംസ്ഥാന ധനമന്ത്രി കെ.എൻ. ബാലഗോപാൽ യോഗത്തിൽ പങ്കെടുത്ത് കേരളത്തിന്റെ ആവശ്യങ്ങൾ ഉന്നയിക്കും. ദീർഘകാലമായി കേരളം ആവശ്യപ്പെടുന്ന എയിംസ് ഇത്തവണത്തെ ബജറ്റിലെങ്കിലും അനുവദിക്കണമെന്ന ആവശ്യം ശക്തമായി ഉന്നയിക്കും. സംസ്ഥാനത്തിന്റെ സാമ്പത്തിക സാഹചര്യം കണക്കിലെടുത്ത് ബജറ്റിൽ അർഹമായ പരിഗണനയും സാമ്പത്തിക പാക്കേജുകളും കേരളം ആവശ്യപ്പെടും.

ഈ ബജറ്റ് അവതരണത്തിലൂടെ കേന്ദ്ര ധനമന്ത്രി നിർമല സീതാരാമനെ തേടി അപൂർവ്വമായ ഒരു റെക്കോർഡും എത്തുന്നുണ്ട്. തുടർച്ചയായി ഒൻപത് ബജറ്റുകൾ അവതരിപ്പിക്കുക എന്ന ചരിത്രനേട്ടം ഇതോടെ നിർമല സീതാരാമന് സ്വന്തമാകും. പത്ത് ബജറ്റുകൾ അവതരിപ്പിച്ച മുൻ പ്രധാനമന്ത്രി മൊറാർജി ദേശായിയുടെ റെക്കോർഡിന് തൊട്ടടുത്തെത്തുകയാണ് അവർ.

ജനുവരി 28ന് പാർലമെന്റ് ബജറ്റ് സമ്മേളനം ആരംഭിക്കും. ഫെബ്രുവരി 1ന് നിർമല സീതാരാമൻ 2026-27 സാമ്പത്തിക വർഷത്തേക്കുള്ള കേന്ദ്ര ബജറ്റ് അവതരിപ്പിക്കും. സംസ്ഥാനങ്ങളുടെ കടമെടുപ്പ് പരിധി ഉയർത്തുക, കേന്ദ്രാവിഷ്കൃത പദ്ധതികളിലെ വിഹിതം വർദ്ധിപ്പിക്കുക തുടങ്ങിയ പൊതുവായ ആവശ്യങ്ങളും ഇന്നത്തെ യോഗത്തിൽ വിവിധ സംസ്ഥാനങ്ങൾ ഉന്നയിക്കാൻ സാധ്യതയുണ്ട്.

Related Stories

No stories found.
Times Kerala
timeskerala.com