
ഇടുക്കി : തൊടുപുഴയിൽ അജ്ഞാത മൃതദേഹം കണ്ടെത്തി. ന്യൂമാൻ കോളേജിന് സമീപത്തെ റബ്ബർ തോട്ടത്തിലാണ് സംഭവം. ഇന്നലെ ഉച്ചയ്ക്കാണ് സമീപത്തെ കെട്ടിടത്തിൽ വാടകയ്ക്ക് താമസിക്കുന്ന വിദ്യാർഥികൾ മൃതദേഹം കണ്ടത്.(Unidentified dead body in Idukki)
പിന്നാലെ തൊടുപുഴ പോലീസിൽ വിവരമറിയിക്കുകയും, പോലീസെത്തി പരിശോധന നടത്തുകയുമായിരുന്നു. മൃതദേഹത്തിന് സമീപത്ത് നിന്ന് രണ്ടു വിഷക്കുപ്പികളും ഒരു കറിക്കത്തിയും സഞ്ചിയിൽ നിന്ന് വസ്ത്രങ്ങളും കണ്ടെടുത്തു.
50 വയസ് തോന്നിക്കുന്ന പുരുഷൻറേതാണ് മൃതദേഹം. സംഭവത്തിൽ കേസെടുത്ത പോലീസ് അന്വേഷണം ആരംഭിച്ചു.