3 ദിവസത്തോളം പഴക്കം: കരമനയാറ്റിൽ അജ്ഞാത മൃതദേഹം കണ്ടെത്തി | Body

മരക്കൊമ്പുകൾക്കിടയിൽ കമഴ്ന്നു കിടക്കുന്ന നിലയിലായിരുന്നു മൃതദേഹം
3 ദിവസത്തോളം പഴക്കം: കരമനയാറ്റിൽ അജ്ഞാത മൃതദേഹം കണ്ടെത്തി | Body
Published on

തിരുവനന്തപുരം: കരമനയാറ്റിൽ ഇന്ന് രാവിലെ അജ്ഞാത മൃതദേഹം കണ്ടെത്തി. കരമന-ആഴങ്കൽ ഭാഗത്തായി അക്ഷയ ഗാർഡൻസിന് സമീപത്താണ് മൃതദേഹം കണ്ടത്. ഇന്ന് രാവിലെ 10 മണിയോടെയാണ് സമീപവാസികൾ പോലീസിൽ വിവരം അറിയിച്ചത്.(Unidentified body was found in Karamana River)

മരക്കൊമ്പുകൾക്കിടയിൽ കമഴ്ന്നു കിടക്കുന്ന നിലയിലായിരുന്നു മൃതദേഹം. കരമന പോലീസ് അറിയിച്ചതിനെ തുടർന്ന് തിരുവനന്തപുരം നിലയത്തിൽ നിന്ന് സീനിയർ ഫയർ ആൻഡ് റെസ്‌ക്യൂ ഓഫീസർ ഷാഫിയുടെ നേതൃത്വത്തിൽ ഫയർഫോഴ്സ് സംഘം എത്തി ഡിങ്കി ബോട്ടിൽ മൃതദേഹം കരയ്‌ക്കെത്തിച്ചു.

മൃതദേഹത്തിന് മൂന്ന് ദിവസത്തോളം പഴക്കമുണ്ടാകുമെന്ന് ഫയർഫോഴ്സ് ഉദ്യോഗസ്ഥർ അറിയിച്ചു. പാന്റും ഷർട്ടുമാണ് വേഷം.

വിജിൻ, ശ്രീരാഗ്, ജീവൻ, വിമൽ എന്നീ സേനാംഗങ്ങളാണ് മൃതദേഹം കരയ്‌ക്കെത്തിച്ചത്. കരമന പോലീസ് അന്വേഷണം ആരംഭിച്ചു. മരിച്ചയാളെ തിരിച്ചറിയാൻ സാധിച്ചിട്ടില്ല.

Related Stories

No stories found.
Times Kerala
timeskerala.com