കൊല്ലം : പുനലൂരിൽ റബ്ബർ തോട്ടത്തിനുള്ളിൽ ജീർണിച്ച നിലയിൽ അജ്ഞാത മൃതദേഹം കണ്ടെത്തി. കൈകാലുകൾ ചങ്ങലയാൽ ബന്ധിച്ച നിലയിലാണ്. തിരിച്ചറിയാൻ കഴിയാത്ത വിധം അഴുകിയ നിലയിലാണ് മൃതദേഹം. (Unidentified body found from Kollam)
ഇന്ന് കാന്താരി മുളക് ശേഖരിക്കാനെത്തിയ പ്രദേശവാസിയാണ് ഇത് ആദ്യം കണ്ടത്. ഒരാഴ്ചയിലധികം പഴക്കമുണ്ടെന്നാണ് കരുതുന്നത്.
സ്ത്രീയുടെ മൃതദേഹം ആണെന്നാണ് സംശയം. ചങ്ങലയുടെ ഒരറ്റം റബ്ബറിൽ കെട്ടിയിരുന്നു. സ്ഥലത്തെത്തിയ പുനലൂർ പോലീസ് അന്വേഷണം ആരംഭിച്ചു.