കണ്ണൂർ : മാട്ടൂലിൽ പുളിമൂടിനരികിൽ അജ്ഞാത മൃതദേഹം കരയ്ക്കടിഞ്ഞു. ഇത് ആരാണെന്ന് തിരിച്ചറിഞ്ഞിട്ടില്ല. കഴിഞ്ഞ ആഴ്ച്ച വളപട്ടണം പുഴയിൽ ഒരു യുവതിയും യുവാവും ചാടിയിരുന്നു. (Unidentified body found from Kannur)
യുവതി നീന്തി രക്ഷപ്പെടുകയും യുവാവിനെ കാണാതാവുകയും ചെയ്തു. ഇയാളുടെ മൃതദേഹം ആണോ കരയ്ക്കടിഞ്ഞതെന്ന് സംശയിക്കുന്നുണ്ട്.
സ്ഥലത്തെത്തിയ പോലീസ് പരിശോധന നടത്തി. മൃതദർഹം പരിയാരം കണ്ണൂർ ഗവ. മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റിയിട്ടുണ്ട്.