
പാലക്കാട്: അട്ടപ്പാടി ചുരത്തിൽ അജ്ഞാത മൃതദേഹം കണ്ടെത്തിയാതായി വിവരം(body found). മൂക്കാലി പൊലീസ് ചെക്ക്പോസ്റ്റിന് സമീപമാണ് സംഭവം. പ്രദേശത്തെ വനമേഖലയിലാണ് മൃതദേഹം കണ്ടെത്തിയത്. വിറക് ശേഖരിക്കാൻ പോയ ആദിവാസികളാണ് സംഭവം ആദ്യം കണ്ടത്. വിവരം അറിയിച്ചതിനെ തുടർന്ന് സ്ഥലത്തെത്തിയ അഗളി പൊലീസ് സ്ഥിതിഗതികൾ വിലയിരുത്തി. മൃതദേഹം ആരുടേതാണെന്ന് തിരിച്ചറിയാനുള്ള നടപടികൾ ആരംഭിച്ചതായി പോലീസ് അറിയിച്ചു.