
പാലക്കാട്: പാലക്കാട് ബെവ്കോ ഔട്ട്ലെറ്റിൽ പ്രായപൂ൪ത്തിയാകാത്ത പെൺകുട്ടി ക്യൂവിൽ നിൽക്കുന്നതിന്റെ ദൃശ്യങ്ങൾ പുറത്ത്. പട്ടാമ്പി കരിമ്പനക്കടവിലെ ബെവ്കോ ഔട്ട്ലെറ്റിലെ ദൃശ്യങ്ങളാണ് വ്യാപകമായി പ്രചരിക്കുന്നത്.
ക്യൂവിലുണ്ടായിരുന്നവർ ചോദ്യം ചെയ്തിട്ടും പെൺകുട്ടിയെ മാറ്റാൻ ബന്ധു തയാറായില്ലെന്നും ദൃക്സാക്ഷികൾ പറയുന്നു. കാഴ്ചയിൽ പത്ത് വയസ് പ്രായം തോന്നിക്കുന്ന കുട്ടിയെയാണ് ബന്ധു വരിയിൽ നിർത്തിയത്.
ഇവിടെ മദ്യം വാങ്ങാനെത്തിയവ൪ പക൪ത്തിയ ദൃശ്യങ്ങൾ പുറത്ത് വന്നത്. ഇന്ന് വൈകിട്ട് 8 മണിയോടെ നടന്ന സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.