
തിരുവനന്തപുരം : കേരളത്തിൽ ദേശീയ പതാക പതിവായി ഉയർത്തുന്ന ഇടങ്ങളിൽ ഐക്യരാഷ്ട്ര ദിനാചരണത്തിൻ്റെ ഭാഗമായി യു എൻ പതാകയും ഉയർത്താം. (UN flag along with national flag)
ഒക്ടോബർ 24നാണ് ദേശീയ പതാകയ്‌ക്കൊപ്പം യു എൻ പതാകയും ഉയർത്താവുന്നത്. ഇത് സംബന്ധിച്ച് പൊതുഭരണ വകുപ്പ് ഉത്തരവ് പുറപ്പെടുവിച്ചു.
എന്നാൽ, യു എൻ പതാക രാജ്ഭവൻ, നിയമസഭ, ഹൈക്കോടതി എന്നിവിടങ്ങളിൽ ഉയർത്താൻ പാടില്ല. മറ്റിടങ്ങളിൽ ഫ്ലാഗ് കോഡിലെ നിർദേശങ്ങൾ പാലിച്ചുകൊണ്ട് പതാകകൾ ഉയർത്താവുന്നതാണ്.