
ഫാമിലി വീക്കിൻ്റെ രണ്ടാം ദിവസം ബിഗ് ബോസ് ഹൗസിലെത്തിയത് അക്ബറിന്റെ ഉമ്മയും പ്രതിശ്രുത വധുവും. ഇരുവരും ചേർന്ന് ബിഗ് ബോസ് ഹൗസിലെത്തുന്നതിൻ്റെ പ്രൊമോ വിഡിയോ ഏഷ്യാനെറ്റ് പങ്കുവച്ചു. എന്നാൽ, ഇവരെ കാണാനുള്ള ടാസ്കിൽ അക്ബർ പരാജയപ്പെട്ടു എന്ന സൂചനയാണ് പ്രൊമോയിലൂടെ ഏഷ്യാനെറ്റ് അറിയിച്ചത്.
വളരെ വികാരഭരിതമാണ് അക്ബറും കുടുംബവും തമ്മിലുള്ള ഫാമിലി വീക്ക്. ഉമ്മയും പ്രതിശ്രുത വധുവും ഗേറ്റ് കടന്ന് വരുന്നത് കണ്ടപ്പോൾ തന്നെ ആക്ടിവിറ്റി റൂമിൽ നിന്ന് അക്ബർ കരയാൻ തുടങ്ങി. സോഫയിൽ ഇരുന്ന് അക്ബറിനെ കാണുന്ന ഉമ്മയും കരയാൻ തുടങ്ങി. ഇതിനിടെ അക്ബറിനോട് ബിഗ് ബോസ് ടാസ്ക് ആരംഭിക്കാൻ പറയുന്നു. തുടർന്ന് ആക്ടിവിറ്റി റൂമിൽ അങ്ങോട്ടും ഇങ്ങോട്ടും നടക്കുന്ന അക്ബറിനെയാണ് കാണുന്നത്.
ഫാമിലി വീക്കിൽ ആദ്യമെത്തിയത് ഷാനവാസിൻ്റെയും അനീഷിൻ്റെയും കുടുംബവും ബിന്നിയുടെ ഭർത്താവ് നൂബിൻ ജോണിയുമാണ്. ഷാനവാസിനും അനീഷിനും ടാസ്ക് പൂർത്തിയാക്കി കുടുംബാംഗങ്ങളെ കാണാൻ കഴിഞ്ഞു. പിന്നീട് ഇവർ തിരികെ പോവുകയും ചെയ്തു. നൂറ നൽകിയ ഫാമിലി കാർഡ് ഉപയോഗിച്ച് നൂബിന് മൂന്ന് ദിവസം വീട്ടിൽ നിൽക്കാം.