
കോഴിക്കോട്: സമസ്ത കേരള ജം ഇയ്യത്തുൽ ഉലമ സെക്രട്ടറി ഉമർ ഫൈസി മുക്കം മുനമ്പത്തേത് വഖഫ് ഭൂമി തന്നെയാണെന്ന് പറഞ്ഞ് രംഗത്തെത്തി. ഇത് വഖഫ് ഭൂമിയായത് 1950ലാണെന്നും, 404 ഏക്കര്‍ ഭൂമി മുനമ്പത്ത് വഖഫ് സ്വത്തായിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.(Umar Faizy Mukkam on Munambam issue )
അദ്ദേഹത്തിൻ്റെ പ്രതികരണം എസ് കെ എസ് എസ് എഫ് കോഴിക്കോട് മുതലക്കുളം മൈതാനത്ത് സംഘടിപ്പിച്ച ആദര്‍ശ സമ്മേളനത്തില്‍ സംസാരിക്കുന്ന അവസരത്തിലായിരുന്നു.
മുനമ്പത്തെ ഭൂമി വിറ്റത് ഫറൂഖ് കോളേജ് നടത്തുന്ന വഹാബികളാണെന്നും, ഭൂമി വാങ്ങിയവർ നിരപരാധികളാണെന്നും പറഞ്ഞ അദ്ദേഹം, കാര്യമറിയാതെ സ്ഥലം വാങ്ങിയവർക്ക് ഫറൂഖ് കോളേജിൻ്റെ നടത്തിപ്പുകാരായ വഹാബികളിൽ നിന്ന് വില തിരികെ വാങ്ങിക്കൊടുക്കുകയാണ് സർക്കാർ ചെയ്യേണ്ടതെന്നും വ്യക്തമാക്കി.
അവിടുത്തെ പാവപ്പെട്ടവരെ വെറുതെ റോഡിലേക്ക് ഇറക്കി വിടരുതെന്നും, നഷ്ടപരിഹാരം വാങ്ങി നൽകി അനുയോജ്യമായ സ്ഥലത്ത് പാർപ്പിക്കണമെന്നും ഉമർ ഫൈസി മുക്കം ആവശ്യപ്പെട്ടു.