
കൊച്ചി: കലൂർ സ്റ്റേഡിയത്തിൽ ഗിന്നസ് റെക്കോർഡ് ലക്ഷ്യമിട്ട് നടത്തിയ നൃത്തപരിപാടിക്കിടയിൽ വി ഐ പി ഗാലറിയിൽ നിന്നും വീണ് ഉമ തോമസ് എം എൽ എയ്ക്ക് ഗുരുതര പരിക്കേറ്റ സംഭവത്തിൽ ഓസ്കാർ ഇവന്‍റ്സ് ഉടമയ്ക്ക് ജാമ്യം ലഭിച്ചു.(Uma Thomas MLA stage accident )
കോടതി ജാമ്യം നൽകിയത് പി.എസ് ജനീഷിനാണ്. നടപടി എറണാകുളം ഒന്നാം ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയുടേതാണ്.
അതോടൊപ്പം, പോലീസിൻ്റെ കസ്റ്റഡി അപേക്ഷയും കോടതി തള്ളി. കേസിൽ നേരത്തെ തന്നെ മൃദംഗ വിഷൻ എം ഡി നിഗോഷ് കുമാർ ഉൾപ്പെടെയുള്ളവർക്ക് ജാമ്യം ലഭിച്ചിരുന്നു.