

കൊച്ചി : കലൂർ സ്റ്റേഡിയത്തിലെ നൃത്ത പരിപാടിക്കിടെ ഉമാ തോമസ് എം എൽ എ സ്റ്റേജിലെ വി ഐ പി ഗ്യാലറിയിൽ നിന്ന് വീണ സംഭവത്തിൽ വേദി തയ്യാറാക്കിയ മൃദംഗ വിഷന് ഗുരുതര വീഴ്ച്ചയുണ്ടായി എന്ന് പോലീസ്. (Uma Thomas accident)
ജി സി ഡി എയ്ക്ക് വീഴ്ച്ച സംഭവിച്ചിട്ടില്ല എന്നും പോലീസ് വ്യക്തമാക്കി. ഈ കേസിൻ്റെ അന്വേഷണം പൂർത്തിയായി.
പോലീസ് ഉടൻ കുറ്റപത്രം സമർപ്പിക്കും. നടി ദിവ്യ ഉണ്ണിയുടെ മൊഴിയും ഉടൻ രേഖപ്പെടുത്തും.