UK War Plane : തിരുവനന്തപുരം എയർപോർട്ടിലെ ബ്രിട്ടീഷ് യുദ്ധ വിമാനം: വിദഗ്ധ സംഘത്തിനായി കാത്തിരിപ്പ്, വിമാനത്താവളത്തിന് ബ്രിട്ടീഷ് അധികൃതർ വാടക നൽകേണ്ടി വരും

നിരക്ക് സർക്കാർ തീരുമാനിക്കും.
UK War Plane at Trivandrum Airport
Published on

തിരുവനന്തപുരം : സാങ്കേതിക തകരാർ മൂലം തിരുവനന്തപുരം വിമാനത്താവളത്തിൽ അടിയന്തര ലാൻഡിങ് നടത്തിയ ബ്രിട്ടീഷ് നാവികസേനയുടെ യുദ്ധവിമാനം എഫ് 35 ഇപ്പോഴും അവിടെ തന്നെ തുടരുന്നു. (UK War Plane at Trivandrum Airport)

അറ്റകുറ്റപ്പണി നടത്തേണ്ട വിദഗ്ദ്ധ സംഘം വരും ദിവസങ്ങളിൽ എത്തിച്ചേർന്നേക്കും. നാൽപ്പതംഗ സംഘമാണ് എത്തുന്നത്. സി ഐ എസ് എഫ് വിമാനത്തിന് സുരക്ഷ നൽകുന്നുണ്ട്.

അതേസമയം, ബ്രിട്ടീഷ് അധികൃതർ വിമാനത്താവളം ഉപയോഗിച്ചതിന് വാടക നൽകേണ്ടി വരും. നിരക്ക് സർക്കാർ തീരുമാനിക്കും.

Related Stories

No stories found.
Times Kerala
timeskerala.com