
തിരുവനന്തപുരം: തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിൽ അടിയന്തര ലാൻഡിംഗ് നടത്തിയ ബ്രിട്ടീഷ് റോയൽ നേവിയുടെ എഫ്-35 ജെറ്റ് വിമാനത്തിന് ആധാർ കാർഡ് നൽകി സോഷ്യൽ മീഡിയ( fighter jet).
ആധാർ കാർഡിൽ അടിയന്തിര ലാൻഡിംഗ് നടത്തിയ ജൂൺ 14 എന്ന തീയതിയും അറ്റകുറ്റപണികൾ നടത്തുന്ന വിവരവും വിലാസത്തിന്റെ സ്ഥാനത്ത് തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ പേരും രേഖപ്പെടുത്തിയിരിക്കുന്നത് കാണാം.
ഡിജിറ്റലായി സൃഷ്ടിച്ച ആധാർ കാർഡിൽ ജെറ്റിന്റെ ഫോട്ടോ ഉൾപ്പെടുത്തിയിട്ടുണ്ട്. മോശം കാലാവസ്ഥയും കുറഞ്ഞ ഇന്ധനവും മൂലമാണ് ജൂൺ 14 ന് വിമാനം അടിയന്തിര ലാൻഡിംഗ് നടത്തിയത്.