ഉജ്ജീവന്‍ സ്മാള്‍ ഫിനാന്‍സ് ബാങ്ക് ഇന്‍റര്‍നാഷണല്‍ റുപേ സെലക്ട് ഡെബിറ്റ് കാര്‍ഡ് അവതരിപ്പിച്ചു

Ujjivan Small Finance Bank
Published on

കൊച്ചി: ഉജ്ജീവന്‍ സ്മാള്‍ ഫിനാന്‍സ് ബാങ്കിന്‍റെ  ആദ്യ ഗ്ലോബല്‍ പേയ്മെന്‍റ് രീതിയായ  څഇന്‍റര്‍നാഷണല്‍ റുപേ സെലക്ട് ഡെബിറ്റ് കാര്‍ഡ്' പുറത്തിറക്കി. നൂതനവും, എല്ലാവരെയും ഉള്‍ക്കൊള്ളുന്നതും, ആഗോളതലത്തില്‍ ലഭ്യമായതുമായ ബാങ്കിംഗ് സേവനങ്ങള്‍ ഉപഭോക്താക്കള്‍ക്ക് ലഭ്യമാക്കുകയെന്ന ബാങ്കിന്‍റെ ലക്ഷ്യത്തിന്‍റെ ഭാഗമായാണിത്.

റുപേ-ഡിസ്കവര്‍ നെറ്റ്വര്‍ക്കുമായി സഹകരിച്ചുള്ള ഈ കാര്‍ഡ് ലോകമെമ്പാടുമുള്ള    എടിഎമ്മുകളിലും പിഒഎസ് മെഷീനുകളിലും  ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമുകളിലും ഉപയോഗിക്കാം. സ്ഥിരമായി  വിദേശ യാത്രകള്‍ നടത്തുന്ന ഉപഭോക്താക്കള്‍ക്കും ഓണ്‍ലൈന്‍ ബാങ്കിംഗ് ആവശ്യങ്ങള്‍ നിറവേറ്റാന്‍ ആഗ്രഹിക്കുന്നവര്‍ക്കും ഇത് അനുയോജ്യമാണ്.

ഓരോ ത്രൈമാസത്തിലും രണ്ട് തവണ ആഭ്യന്തര  വിമാനത്താവള ലോഞ്ചുകളിലേക്ക് സൗജന്യ പ്രവേശനം, വര്‍ഷത്തില്‍ ഒരു അന്താരാഷ്ട്ര ലോഞ്ച് പ്രവേശനം, 10 ലക്ഷം രൂപയുടെ വ്യക്തിഗത അപകട ഇന്‍ഷുറന്‍സും പൂര്‍ണ്ണ സ്ഥിര വൈകല്യ ഇന്‍ഷുറന്‍സ് പരിരക്ഷയും. എന്‍പിസിഐ റുപേ ഇന്‍റര്‍നാഷണല്‍ സെലക്ട് ഡെബിറ്റ് കാര്‍ഡ് നല്‍കുന്ന ആനുകൂല്യങ്ങളില്‍ ഉള്‍പ്പെടുന്നു.

കാര്‍ഡ് ഉടമകള്‍ക്ക് ഓരോ ത്രൈമാസത്തിലും സൗജന്യ ഗോള്‍ഫ് പരിശീലന ക്ലാസുകള്‍, ആരോഗ്യപരിപാലന സേവനങ്ങള്‍, കാബ് അഗ്രിഗേറ്റര്‍മാരുടെ യാത്ര കൂപ്പണുകള്‍, വാര്‍ഷിക പ്രിമിയം ഹെല്‍ത്ത് ചെക്ക്-അപ്പ് എന്നിവയും ലഭ്യമാണ്. അതിനുപുറമെ വിദേശത്ത് എമര്‍ജന്‍സി ക്യാഷ് കണ്‍സിയര്‍ജ് സഹായം, 24 മണിക്കൂറും ലഭ്യമായ ഇന്ത്യയിലെ കണ്‍സിയര്‍ജ് സേവനങ്ങള്‍, ഉയര്‍ന്ന ഇടപാട് പരിധികള്‍, കോണ്‍ടാക്ട്ലെസ് പേയ്മെന്‍റുകള്‍ എന്നിവയും ലഭ്യമാണ്.

ഉപഭോക്താക്കള്‍ക്ക് തടസ്സമില്ലാത്തതും സുരക്ഷിതവുമായ ആഗോള ബാങ്കിംഗ് അനുഭവം നല്‍കുന്നതിനുള്ള ഒരു നിര്‍ണ്ണായക ചുവടുവെപ്പാണ് ഇന്‍റര്‍നാഷണല്‍ റുപേ സെലക്ട് ഡെബിറ്റ് കാര്‍ഡ്. സൗകര്യവും സാമ്പത്തിക ഉള്‍ക്കൊള്ളലിന്‍റെ വിപുലമായ ലക്ഷ്യങ്ങളും സംയോജിപ്പിക്കുന്ന ഡിജിറ്റല്‍-ആദ്യ പരിഹാരങ്ങള്‍ നല്‍കാന്‍ ഉജ്ജീവന്‍ സ്മോള്‍ ഫിനാന്‍സ് ബാങ്ക് ശ്രമിക്കുന്നു. ഡിജിറ്റല്‍ സാങ്കേതികവിദ്യയില്‍ അറിവുള്ളവരും, യാത്ര ചെയ്യാന്‍ ആഗ്രഹിക്കുന്ന  ഉപഭോക്താക്കള്‍ക്കും ലോകമെമ്പാടുമുള്ള ഉപഭോക്താക്കള്‍ക്ക് സേവനം നല്‍കാനും സഹായിക്കുമെന്ന് ഉജ്ജീവന്‍ എസ്എഫ്ബിയുടെ റീട്ടെയില്‍ ലയബിലിറ്റീസ് - ടാസ്ക് & ടി.പി.പി. വിഭാഗം തലവന്‍ ഹിതേന്ദ്ര ഝാ പറഞ്ഞു.

ഈ പുതിയ പദ്ധതിയിലൂടെ  സൗകര്യവും സുരക്ഷയും പ്രീമിയം ലൈഫ്സ്റ്റൈല്‍ അനുഭവങ്ങളും ആഗ്രഹിക്കുന്ന ഉപഭോക്താക്കളുടെ മാറിക്കൊണ്ടിരിക്കുന്ന ബാങ്കിംഗ് ആവശ്യങ്ങളുമായി യോജിക്കുന്ന  ശക്തമായ ഉല്‍പ്പന്ന നിര കെട്ടിപ്പടുക്കുന്നത് ഉജ്ജീവന്‍ എസ്എഫ്ബി തുടരുകയാണ്.

പ്രധാന ഫീച്ചറുകളും ആനുകൂല്യങ്ങളും:

ډ           ഓരോ ത്രൈമാസത്തിലും രണ്ട് സൗജന്യ ഇന്ത്യന്‍ എയര്‍പോര്‍ട്ട് ലോഞ്ച് പ്രവേശനം

ډ           വര്‍ഷത്തില്‍ ഒരിക്കല്‍ സൗജന്യ അന്താരാഷ്ട്ര എയര്‍പോര്‍ട്ട് ലോഞ്ച് പ്രവേശനം

ډ           10 ലക്ഷം വരെ വ്യക്തിഗത അപകടവും പൂര്‍ണ്ണമായ സ്ഥിരമായ വൈകല്യവുമുള്ള ഇന്‍ഷുറന്‍സ് കവര്‍

ډ           ഓരോ ത്രൈമാസത്തിലും സൗജന്യമായ ഗോള്‍ഫ് പരിശീലന ക്ലാസുകള്‍ അല്ലെങ്കില്‍ ഒരു സെഷന്‍

ډ           ഓരോ ത്രൈമാസത്തിലും ഒരു സൗജന്യ വെല്‍നെസ് സേവനം

ډ           വര്‍ഷത്തില്‍ ഒരിക്കല്‍ സൗജന്യ പ്രീമിയം ഹെല്‍ത്ത് ചെക്കപ്പ്

ډ           ഓരോ ത്രൈമാസത്തിലും കാബ് അഗ്രിഗേറ്റര്‍മാരില്‍ നിന്ന് ഒരു സൗജന്യ യാത്ര കൂപ്പണ്‍

ډ           അന്താരാഷ്ട്ര സ്ഥലങ്ങളില്‍ എമര്‍ജന്‍സി കാഷ് കണ്‍സിയര്‍ജ് സേവനങ്ങള്‍

ډ           24/7 കണ്‍സിയര്‍ജ് ആഭ്യന്തര  സേവനങ്ങള്‍

ډ           മറ്റു എക്സ്ക്ലൂസീവ് മാര്‍ച്ചന്‍റ് ഓഫറുകള്‍

ډ           ഉയര്‍ന്ന ഇടപാട് പരിധികള്‍

ډ           കോണ്‍ടാക്ട്ലെസ് ഇടപാടുകള്‍

Related Stories

No stories found.
Times Kerala
timeskerala.com