

കൊച്ചി: അനുകൂലമായ സാമ്പത്തിക സാഹചര്യങ്ങള്‍, മെച്ചപ്പെട്ട ലിക്വിഡിറ്റി, വൈവിധ്യമാര്‍ന്ന റീട്ടെയില്‍ തന്ത്രങ്ങളുടെ അച്ചടക്കത്തോടു കൂടിയ നടപ്പാക്കല്‍ എന്നിവയുടെ പിന്തുണയോടെ 2025 ല്‍ ഉജ്ജീവന്‍ സ്മോള്‍ ഫിനാന്‍സ് ബാങ്ക് ശക്തമായ പ്രകടനം കാഴ്ചവെച്ചു. നവീനമായ വികസനത്തിലൂടെ സുരക്ഷിതമായ വായ്പകള്‍, സുസ്ഥിരമായ നിക്ഷേപ ശേഖരണം, ഡിജിറ്റല്‍, പ്രവര്‍ത്തന കഴിവുകള്‍ മെച്ചപ്പെടുത്തല്‍ എന്നിവയിലൂടെ ബാങ്ക് വിപുലമായ വളര്‍ച്ചയാണ് കാഴ്ച വെച്ചത്. (Bank)
താങ്ങാനാവുന്ന ഭവന വായ്പകള്‍, മൈക്രോ മോര്‍ട്ട്ഗേജുകള്‍, എംഎസ്എംഇ, സ്വര്‍ണ പണയം, വാഹന വായ്പകള്‍, കാര്‍ഷിക ബാങ്കിങ് തുടങ്ങിയ സുരക്ഷിത വിഭാഗങ്ങളില്‍ സുസ്ഥിരമായ വളര്‍ച്ചയാണ് ദൃശ്യമായത്. വിതരണ വിഭാഗത്തിലെ ശക്തി വര്‍ധിപ്പിക്കല്‍, വളര്‍ന്നു വരുന്ന വിപണികളിലേക്കുള്ള ആഴത്തിലെ കടന്നു ചെല്ലല്‍ തുടങ്ങിയവയുടെ പിന്തുണയും ഇതിനു ലഭിച്ചു. വിവിധ വിഭാഗങ്ങളില്‍ പരസ്പര സഹായത്തോടയുള്ള വില്‍പന, മെച്ചപ്പെടുത്തിയ ഉപഭോക്തൃ വിഭാഗങ്ങള്‍ തുടങ്ങിയവ ആസ്തികളെ മെച്ചപ്പെടുത്തി. ഗുണമേന്‍മയും സുസ്ഥിരതയും വളര്‍ച്ചയുടെ പ്രേരക ശക്തിയാക്കിയാണ് ഉജ്ജീവന്‍ സ്മോള്‍ ഫിനാന്‍സ് ബാങ്ക് വളര്‍ച്ച തുടര്‍ന്നത്. ചെറുകിയ നിക്ഷേപങ്ങളിലെ വളര്‍ച്ചയ്ക്ക് ഒപ്പം ശക്തമായ കാസ ശേഖരണം, റീട്ടെയില്‍ ടേം നിക്ഷേപങ്ങളിലെ ഉയര്‍ച്ച, ബാങ്കിന്‍റെ ലിക്വിഡിറ്റി സ്ഥിരത, ഉപഭോക്താക്കളെ നേടിയെടുക്കാനുള്ള നീക്കങ്ങള്‍, ശാഖകളുടെ മെച്ചപ്പെടുത്തിയ ഉല്‍പാദന ക്ഷമത, ലളിതമായ ഡിജിറ്റല്‍ സേവനങ്ങളുടെ അവതരണം എന്നിവയും നിക്ഷേപ മേഖലയെ കൂടുതല്‍ ശക്തമാക്കി.
സാമ്പത്തിക രംഗത്തെ വായ്പാ മേഖലയിലെ മൊത്തത്തിലുള്ള സാഹചര്യങ്ങള്‍ നഷ്ടസാധ്യതകളുമായി ബന്ധപ്പെട്ട സ്ഥിതിഗതികള്‍ മെച്ചപ്പെടുത്താന്‍ സഹായിക്കുന്നതാണ് 2025-ല്‍ കാണാനായതെന്ന് ഉജ്ജീവന്‍ സ്മോള്‍ ഫിനാന്‍സ് ബാങ്കിന്‍റെ ചീഫ് ഫിനാന്‍ഷ്യല്‍ ഓഫിസര്‍ സദാനന്ദ് ബാലകൃഷ്ണ കമ്മത്ത് ചൂണ്ടിക്കാട്ടി.