സംസ്ഥാനത്ത് നാളെ യുഡിഎസ്എഫിന്റെ വിദ്യാഭ്യാസ ബന്ദ് |Udsf Educational bandh

പിഎം ശ്രീ പദ്ധതിയുമായി ബന്ധപ്പെട്ട് എതിർപ്പ് സംസ്ഥാനത്ത് കടുപ്പിക്കുകയാണ് വിദ്യാർത്ഥി സംഘടനകൾ.
udsf strike
Published on

തിരുവനന്തപുരം: പിഎം ശ്രീ പദ്ധതിയിൽ കേരള സർക്കാർ ഒപ്പിട്ടത്തിൽ പ്രതിഷേധിച്ച് സംസ്ഥാനത്ത് നാളെ യുഡിഎസ്എഫിന്റെ വിദ്യാഭ്യാസ ബന്ദ്. നാളെ സമ്പൂർണ്ണ വിദ്യാഭ്യാസ ബന്ദായിരിക്കുമെന്ന് യുഡിഎസ്എഫ് സംസ്ഥാന കമ്മിറ്റി അറിയിച്ചു.

യൂണിവേഴ്സിറ്റി, പൊതു പരീക്ഷകളെ, വിദ്യാഭ്യാസ ബന്ദിൽ നിന്ന് ഒഴിവാക്കിട്ടുണ്ട്. പിഎം ശ്രീ പദ്ധതിയുമായി ബന്ധപ്പെട്ട് എതിർപ്പ് സംസ്ഥാനത്ത് കടുപ്പിക്കുകയാണ് വിദ്യാർത്ഥി സംഘടനകൾ.

അതേ സമയം, സർക്കാൾ പദ്ധതിയില്‍ ഒപ്പിട്ടതിന് വലിയ രീതിയിലുള്ള വിമർശനമാണ് ഉയരുന്നത്. സിപിഐയും വിഷയത്തില്‍ ഇടഞ്ഞു നില്‍ക്കുകയാണ്.സിപിഐ മന്ത്രിമാര്‍ നാളെ നടക്കുന്ന മന്ത്രിസഭാ യോഗത്തിൽ നിന്ന് വിട്ടുനിൽക്കുമെന്നാണ് വിവരം. മുഖ്യമന്ത്രിയുടെയും സിപിഎമ്മിന്‍റെയും അനുനയശ്രമം തള്ളിക്കൊണ്ടാണ് സിപിഐ കടുത്ത തീരുമാനവുമായി മുന്നോട്ടുപോകുന്നത്.

Related Stories

No stories found.
Times Kerala
timeskerala.com