തിരുവനന്തപുരം : ഗുരുതര ആരോപണങ്ങള്‍ക്ക് പിന്നാലെ പാര്‍ട്ടി പുറത്താക്കിയ രാഹുല്‍ മാങ്കൂട്ടത്തിലിന് യുഡിഎഫ് പരസ്യപിന്തുണ പ്രഖ്യാപിച്ചതിനെ രൂക്ഷമായി വിമര്‍ശിച്ച് മന്ത്രി വി ശിവന്‍കുട്ടി. ഇതാണ് യഥാര്‍ത്ഥ കോണ്‍ഗ്രസ് എന്ന് വി ശിവന്‍കുട്ടി ഫേസ്ബുക്കിൽ പ്രതികരിച്ചു.
വി ശിവന്‍കുട്ടി ഫേസ്ബുക്ക് കുറിപ്പ്....
'ഇന്നത്തെ കോണ്‍ഗ്രസ് നേതാക്കളുടെ പ്രസ്താവനകള്‍ കണ്ടപ്പോള്‍ മനസിലായി, ഇതാണ് അവരുടെ പരമാവധി 'മാതൃകാ'പരമായ (പ്രതിപക്ഷ നേതാവിന്റെ ഭാഷയില്‍) നടപടി..ഇപ്പോള്‍ അവര്‍ മാങ്കൂട്ടത്തിന് ചുറ്റും വേലി കെട്ടി സംരക്ഷിക്കാനുള്ള തിരക്കിലാണ്.. ഇതാണ് യഥാര്‍ത്ഥ കോണ്‍ഗ്രസ്..
അതേ സമയം, രാഹുൽ മാങ്കൂട്ടത്തിൽ നിയമസഭ സമ്മേളനത്തിൽ പങ്കെടുക്കുമെന്ന് യുഡിഎഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശ്. ആരോപണത്തിൽ കഴമ്പില്ലെന്നും അദ്ദേഹം പറഞ്ഞു. നിയമസഭാ സമ്മേളനത്തിൽ പങ്കെടുക്കരുതെന്ന് പറയാൻ പാര്‍ട്ടിക്ക് കഴിയില്ലെന്നാണ് കെപിസിസി നേതൃത്വത്തിന്‍റെ നിലപാട്. ലൈംഗിക ആരോപണങ്ങളിൽ രാഹുൽ മാങ്കൂട്ടത്തിലിനെ പാര്‍ട്ടി പ്രാഥമിക അംഗത്വത്തിൽ നിന്ന് സസ്പെന്‍ഡ് ചെയ്തു.
നിയമസഭാ കക്ഷയിൽ നിന്നും ഒഴിവാക്കി. സെപ്തംബര്‍ പതിനഞ്ചിന് ചേരുന്ന നിയസഭാ സമ്മേളനത്തിൽ നിന്ന് രാഹുൽ അവധിയെടുക്കാൻ സാധ്യതയെന്നായിരുന്നു പാര്‍ട്ടി വൃത്തങ്ങളുടെ പ്രതികരണം. എന്നാൽ രാഹുൽ നിയമസഭാ സമ്മേളനത്തിലേയ്ക്ക് വരുമെന്നാണ് യുഡിഎഫ് കണ്‍വീനര്‍ വ്യക്താക്കുന്നത്.