ഇടുക്കി : വെള്ളിലാങ്കണ്ടത്ത് തിരഞ്ഞെടുപ്പ് പ്രചരണവുമായി ബന്ധപ്പെട്ട് പ്രസംഗിച്ചുകൊണ്ടിരുന്ന യുഡിഎഫ് പ്രവർത്തകന് മർദനമേറ്റ കേസിൽ സിപിഐ സംസ്ഥാന കൗൺസിലംഗം വി.ആർ. ശശിയെ ഒന്നാംപ്രതിയാക്കി കട്ടപ്പന പോലീസ് കേസെടുത്തു.
പള്ളിക്കവല മാമ്പറ ജോർജ് ജോസഫിനെ ശശിയും കണ്ടാലറിയാവുന്ന ഒൻപത് എൽഡിഎഫ് പ്രവർത്തകരും ചേർന്ന് അസഭ്യംപറഞ്ഞ് തള്ളി വീഴ്ത്തുകയും വീണുകിടന്നിടത്തുനിന്ന് വലിച്ചുകൊണ്ടുപോകുകയും ചെയ്തതായാണ് കേസ്. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങൾ പുറത്തായി.