Description
Digital Voice of Kerala
Tuesday, March 10, 2026

Digital Voice of Kerala
HomeKerala'പ്രേംകുമാറിനെ UDF ചേർത്ത് നിർത്തും': KC വേണുഗോപാൽ | Prem Kumar

‘പ്രേംകുമാറിനെ UDF ചേർത്ത് നിർത്തും’: KC വേണുഗോപാൽ | Prem Kumar

🎙️ Latest Podcast

തിരുവനന്തപുരം: ഇടതുപക്ഷത്തിനകത്ത് സ്വതന്ത്രമായി അഭിപ്രായം പറയാൻ കഴിയാത്ത സാഹചര്യമാണെന്നും അത്തരക്കാരെ യുഡിഎഫ് ചേർത്തുപിടിക്കുമെന്നും കെ.സി. വേണുഗോപാൽ. പ്രേംകുമാറിനെ പോലുള്ളവരെ യുഡിഎഫ് സ്വാഗതം ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കി.(UDF will hold Prem Kumar close, says KC Venugopal)

പ്രേംകുമാറിനെ യുഡിഎഫ് ചേർത്തുനിർത്തും. നടൻ ജയൻ ചേർത്തലയുടെ കോൺഗ്രസ് പ്രവേശനം സംബന്ധിച്ച ചോദ്യത്തിന് “കാത്തിരുന്ന് കാണാം” എന്നായിരുന്നു വേണുഗോപാലിന്റെ മറുപടി. പിണറായി വിജയനെ പുകഴ്ത്തിയ മണിശങ്കർ അയ്യരുടെ വാക്കുകൾ പാർട്ടിയുടേതല്ല. അദ്ദേഹം നിലവിൽ കോൺഗ്രസിൽ ഇല്ലെന്നും വേണുഗോപാൽ ആവർത്തിച്ചു.

മാളിൽ നടന്ന എസ്എഫ്ഐ മർദ്ദനത്തെ അദ്ദേഹം രൂക്ഷമായി വിമർശിച്ചു. കേരളത്തിലെ ഏറ്റവും വലിയ ‘പ്രിവിലേജ്ഡ് ക്ലാസ്’ സിപിഎം ഗുണ്ടകളാണെന്നും അവർക്ക് മാത്രമാണ് ഇവിടെ സംരക്ഷണം ലഭിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു. കേരളത്തിലെ കർഷകരുടെ അവസ്ഥ പരിതാപകരമാണ്. സർക്കാർ അവരെ പൂർണ്ണമായും അവഗണിക്കുകയാണെന്നും കർഷക ആത്മഹത്യകൾ അതീവ വേദനിപ്പിക്കുന്നതാണെന്നും കെ.സി. വേണുഗോപാൽ പറഞ്ഞു.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.