

മലപ്പുറം: മൂത്തേടം ഗ്രാമപഞ്ചായത്തിലെ പായിമ്പാടം വാർഡിൽ നടന്ന തിരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർത്ഥി കൊരമ്പയിൽ സുബൈദ വിജയിച്ചു. മുസ്ലിം ലീഗ് പ്രതിനിധിയായ സുബൈദ 222 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് വിജയം ഉറപ്പിച്ചത്.(UDF wave in Moothedam Grama Panchayat)
ആകെ 18 വാർഡുകളുള്ള മൂത്തേടം പഞ്ചായത്തിൽ ഇതോടെ 17 സീറ്റുകളും യുഡിഎഫ് സ്വന്തമാക്കി. ഇടതുമുന്നണിക്ക് കേവലം ഒരു വാർഡിൽ മാത്രമാണ് വിജയിക്കാനായത്. തിരഞ്ഞെടുപ്പിന് മൂന്ന് ദിവസം മുൻപ് യുഡിഎഫ് സ്ഥാനാർത്ഥി കുഴഞ്ഞുവീണ് മരിച്ചതിനെ തുടർന്നാണ് പായിമ്പാടം വാർഡിലെ വോട്ടെടുപ്പ് മാറ്റിവെച്ചിരുന്നത്.
തദ്ദേശ തിരഞ്ഞെടുപ്പിൽ പഞ്ചായത്തിൽ വൻ വിജയം നേടിയ യുഡിഎഫിന് ഈ വിജയം ആത്മവിശ്വാസം വർധിപ്പിക്കുന്നതാണ്.