
മലപ്പുറം: പി വി അൻവറിന്റെ ഭീഷണി തള്ളി യുഡിഎഫ്. നിലമ്പൂരില്‍ നിലപാട് വ്യക്തമാക്കേണ്ടത് അന്‍വറാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ മാധ്യമങ്ങളോട് പറഞ്ഞു
അൻവർ തീരുമാനം പ്രഖ്യാപിച്ചാൽ യുഡിഎഫ് തങ്ങളുടെ അഭിപ്രായം പറയും. ഈ തെരഞ്ഞെടുപ്പിൽ സഹകരിക്കുന്ന കാര്യത്തില്‍ അൻവറിന്റെ നിലപാട് നോക്കി യുഡിഎഫും തീരുമാനമെടുക്കുമെന്ന് സതീശന്‍ കൂട്ടിച്ചേര്‍ത്തു
അതെ സമയം, കോഴിക്കോട് ഡിസിസി അധ്യക്ഷന്‍ അഡ്വ. പ്രവീണ്‍ കുമാര്‍, കെപിസിസി ജനറല്‍ സെക്രട്ടറി ജയന്ത്, സിഎംപി നേതാവ് വിജയകൃഷ്ണന്‍ എന്നിവര്‍ ഇന്ന് മലപ്പുറത്തെ വീട്ടിലെത്തി അന്‍വറുമായി കൂടിക്കാഴ്ച നടത്തിയത് നേതൃത്വത്തിന്റെ അറിവോടെയല്ലെന്നും വി ഡി സതീശന്‍ വ്യക്തമാക്കി.