പാലക്കാട്: അഗളി പഞ്ചായത്തിൽ യുഡിഎഫ് അംഗം കൂറുമാറി എൽഡിഎഫ് പിന്തുണയോടെ പ്രസിഡന്റായി. ചിന്നപറമ്പ് 20-ാം വാർഡിൽ നിന്നുള്ള യുഡിഎഫ് അംഗം മഞ്ജുവാണ് എൽഡിഎഫിന്റെ പിന്തുണയോടെ അധ്യക്ഷ പദവിയിലെത്തിയത്. യുഡിഎഫിനെ ഞെട്ടിച്ചുകൊണ്ട് വോട്ടെടുപ്പിൽ മഞ്ജു വിജയിക്കുകയായിരുന്നു.(UDF member becomes president in Agali with LDF support)
പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ മഞ്ജുവിന് 10 വോട്ടുകൾ ലഭിച്ചപ്പോൾ യുഡിഎഫ് ഔദ്യോഗിക സ്ഥാനാർത്ഥിക്ക് 9 വോട്ടുകൾ മാത്രമേ ലഭിച്ചുള്ളൂ. ആകെ 21 അംഗങ്ങളുള്ള പഞ്ചായത്തിൽ മൂന്ന് ബിജെപി അംഗങ്ങൾ വോട്ടെടുപ്പിൽ നിന്ന് വിട്ടുനിന്നു. ഇതോടെ ഭൂരിപക്ഷം കുറയുകയും ഒരു അംഗത്തിന്റെ കൂറുമാറ്റം ഭരണമാറ്റത്തിന് വഴിതെളിക്കുകയും ചെയ്തു.
തനിക്ക് പാർട്ടിയുടെ വിപ്പ് ലഭിച്ചിരുന്നില്ലെന്നും കക്ഷിരാഷ്ട്രീയ ഭേദമന്യേ എല്ലാവരും തന്നെ പിന്തുണച്ചതാണ് വിജയത്തിന് കാരണമെന്നുമാണ് മഞ്ജുവിന്റെ നിലപാട്. വികസന കാര്യങ്ങളിൽ ഊന്നൽ നൽകി മുന്നോട്ട് പോകുമെന്നും അവർ വ്യക്തമാക്കി.