
കൊച്ചി : യു ഡി എഫ് യോഗം ഇന്ന് കൊച്ചിയിൽ നടക്കും. ഇത് നിലമ്പൂർ ഉപ തെരഞ്ഞെടുപ്പിന് ശേഷമുള്ള ആദ്യ യു ഡി എഫ് യോഗമാണ്. (UDF meeting today in Kochi)
ഇതിൽ മുന്നണി വിപുലീകരണമടക്കം ചർച്ചയാകുമെന്നാണ് സൂചന. ഉപതെരഞ്ഞെടുപ്പ് ഫലത്തിൻ്റെ അവലോകനവും ചർച്ചയാകും.
കേരള കോൺഗ്രസ് എം, ആർ ജെ ഡി എന്നിവയെ മുന്നണിയിൽ എത്തിക്കുന്ന കാര്യം ചർച്ച ചെയ്യും. യോഗത്തിൽ ആരോഗ്യ വകുപ്പിനെതിരെയുള്ള തുടർ സമരപരിപാടികളെകുറിച്ച് തീരുമാനിക്കും.