കോഴിക്കോട് യുഡിഎഫ് നേതാവിന്റെ കാറിന്റെ ഗ്ലാസ് അടിച്ചു തകർത്തു | Crime

കെ.പി.കുമാരൻ്റെ കാറിൻ്റെ മുൻവശത്തെ ചില്ലാണ് അക്രമികൾ തകർത്തത്.
crime
Updated on

കോഴിക്കോട് : ചെക്യാട് കാലിക്കൊളുമ്പിൽ യുഡിഎഫ് സ്ഥാനാർഥിയുടെ കാറിന്റെ ഗ്ലാസ് അടിച്ചു തകർത്തു. നാലാം വാർഡ് കോൺഗ്രസ് നേതാവും ഗ്രാമ പഞ്ചായത്ത് അംഗവുമായ കെ.പി.കുമാരൻ്റെ കാറിൻ്റെ മുൻവശത്തെ ചില്ലാണ് അക്രമികൾ തകർത്തത്.

തനിക്ക് വധഭീഷണി ഉണ്ടെന്ന് കാണിച്ച് കെ.പി.കുമാരൻ കഴിഞ്ഞ ദിവസം പോലീസിൽ പരാതി നൽകിയിരുന്നു. ഇതേത്തുടർന്ന് കുമാരന് ബൂത്തിൽ സുരക്ഷയും ഏർപ്പാടാക്കിയിരുന്നു.

കാലിക്കൊളുമ്പ് അങ്കണവാടിയിൽ പോളിംഗ് അവസാനിച്ച പുറത്തേക്ക് വരുന്നതിനിടെ ഒരു സംഘം ഇയാൾക്ക് നേരെ തിരിയുകയായിരുന്നു. പൊലീസ് ഇയാളെ വാഹനത്തിലേക്ക് കയറ്റുന്നതിനിടെ അക്രമികളിൽ ഒരാൾ ചുറ്റിക ഉപയോഗിച്ച് കാറിൻ്റെ മുൻവശത്തെ ചില്ല് അടിച്ച് തകർക്കുകയായിരുന്നു.

Related Stories

No stories found.
Times Kerala
timeskerala.com