
മലപ്പുറം: പന്നിയ്ക്ക് വച്ച കെണിയിൽ നിന്നും ഷോക്കേറ്റ് വിദ്യാര്‍ത്ഥി മരിച്ച സംഭവത്തിൽ യുഡിഎഫിനെ വിമർശിച്ച് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം(Binoy Vishwam). കുട്ടിയുടെ മരണത്തെ രാഷ്ട്രീയമായ ലാഭത്തിന് ഉപയോഗപ്പെടുത്താൻ യു.ഡി.എഫ് ശ്രമിക്കുകയാണെന്നും കുട്ടിയുടെ മരണം ചിലര്‍ വില്‍ക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. യു.ഡി.എഫ് പരാജയത്തെ ഭയക്കുന്നു എന്നും അദ്ദേഹം കൂട്ടി ചേർത്തു.
"കുട്ടിയുടെ മരണം അങ്ങേയറ്റം ദുഃഖകരമാണ്. വേദനയുടെ രൂക്ഷതയിലും സംയമനം പാലിക്കുന്ന ആ കുടുംബത്തിന്റെ ദുഃഖത്തില്‍ എല്‍ഡിഎഫും കമ്യൂണിസ്റ്റ് പാര്‍ട്ടിയും പങ്കുചേരുന്നു. പക്ഷേ, ചില കേന്ദ്രങ്ങള്‍ നിലമ്പൂരിലിപ്പോള്‍ മരണം വില്‍ക്കുകയാണ്. യുഡിഎഫ് അവരുടെ എല്ലാ കൂട്ടായ്മയുടെയും പിന്തുണയോടുകൂടി അവിടെയിപ്പോള്‍ ആ കൊച്ചുകുഞ്ഞിന്റെ മരണത്തെ രാഷ്ട്രീയമായ ലാഭത്തിന് ഉപയോഗപ്പെടുത്താന്‍ പറ്റുമോയെന്ന് അന്വേഷിക്കുകയാണ്. കേരളം അംഗീകരിക്കുന്ന രാഷ്ട്രീയ പ്രവര്‍ത്തനശൈലിയല്ല യുഡിഎഫിന്‍റെ ഈ പ്രവൃത്തി. ആ ശൈലി മനുഷ്യത്വഹീനമാണ്. അതാണിപ്പോള്‍ യുഡിഎഫ് പഥ്യമായി സ്വീകരിക്കുന്നത്." - ബിനോയ് വിശ്വം വ്യക്തമാക്കി.