Description
Digital Voice of Kerala
Tuesday, April 7, 2026

Digital Voice of Kerala
HomeKerala'മന്ത്രിയുടെ ശബ്ദരേഖയിലെ ഉള്ളടക്കം സംബന്ധിച്ച് UDF സർക്കാർ അന്വേഷണം നടത്തും': KC...

‘മന്ത്രിയുടെ ശബ്ദരേഖയിലെ ഉള്ളടക്കം സംബന്ധിച്ച് UDF സർക്കാർ അന്വേഷണം നടത്തും’: KC വേണുഗോപാൽ | UDF

🎙️ Latest Podcast

ആലപ്പുഴ: കേരളത്തെ ദുരിതത്തിലാക്കിയ പ്രളയം സൃഷ്ടിച്ചതാണെന്ന വെളിപ്പെടുത്തലിൽ അടുത്ത യുഡിഎഫ് സർക്കാർ ഉന്നതതല അന്വേഷണം നടത്തുമെന്ന് കെ.സി. വേണുഗോപാൽ. ശബ്ദരേഖയിൽ ഇക്കാര്യം വ്യക്തമാണെന്നും ഇത് തന്നെ ഞെട്ടിച്ചുവെന്നും അദ്ദേഹം പറഞ്ഞു. (UDF government will investigate the content of the minister’s audio recording, says KC Venugopal)

നിയമസഭാ തിരഞ്ഞെടുപ്പിൽ എൽഡിഎഫിന് ജനങ്ങൾ കൃത്യമായ മറുപടി നൽകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഉത്തരേന്ത്യൻ മാതൃകയിൽ കേരളത്തെ വർഗീയമായി ഭിന്നിക്കാൻ സിപിഎമ്മും ബിജെപിയും ഒരേ കേന്ദ്രത്തിൽ തയ്യാറാക്കിയ പ്രസ്താവനകളാണ് പുറത്തുവിടുന്നത്.

അഞ്ച് ലക്ഷം വീടുകൾ നൽകിയെന്ന മുഖ്യമന്ത്രിയുടെ അവകാശവാദം കള്ളമാണ്. സാമൂഹ്യസുരക്ഷാ പെൻഷൻ 2500 രൂപയാക്കുമെന്ന് പറഞ്ഞ് വഞ്ചിച്ച സർക്കാർ തിരഞ്ഞെടുപ്പ് മുന്നിൽക്കണ്ട് മാത്രമാണ് ഇപ്പോൾ തുക വർധിപ്പിച്ചത്. കോൺഗ്രസിന്റെ വയനാട് ഫണ്ടിനെക്കുറിച്ച് സിപിഎം കള്ളക്കഥകൾ പ്രചരിപ്പിക്കുകയാണ്. യുഡിഎഫ് അധികാരത്തിലെത്തി ആറുമാസത്തിനകം വയനാട് ദുരന്തബാധിതർക്ക് പ്രഖ്യാപിച്ച വീടുകൾ നൽകുമെന്ന് അദ്ദേഹം ഉറപ്പുനൽകി.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.