തിരുവനന്തപുരം: ശബരിമല തീർത്ഥാടന കാലത്തെ സർക്കാർ കുഴപ്പത്തിലാക്കുന്നുവെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ആരോപിച്ചു. അയ്യപ്പഭക്തർ മല കയറാതെ തിരികെ പോകുന്ന സാഹചര്യം ദൗർഭാഗ്യകരമാണ്. പ്രശ്നങ്ങൾ വിലയിരുത്തുന്നതിനായി യു.ഡി.എഫ്. പ്രതിനിധി സംഘം ശബരിമല സന്ദർശിക്കുമെന്നും അദ്ദേഹം അറിയിച്ചു.(UDF delegation will visit Sabarimala, government is disrupting the pilgrimage season, says VD Satheesan)
"ആഗോള അയ്യപ്പ സംഗമം നടത്തിയവർ തന്നെ ഇപ്പോൾ സ്വർണക്കൊള്ള നടത്തുകയാണ്, " അദ്ദേഹം വിമർശിച്ചു. കേരളത്തിൽ സാമ്പത്തിക പ്രതിസന്ധി അതിരൂക്ഷമാണ് എന്നും, സംസ്ഥാനത്തെ ആരോഗ്യമേഖല വെന്റിലേറ്ററിലാണ് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
തദ്ദേശ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് യു.ഡി.എഫ്. പ്രചാരണം ആരംഭിച്ചതായും വി.ഡി. സതീശൻ അറിയിച്ചു. "ഇടതുപക്ഷത്തിന്റെ ദുർഭരണത്തിനെതിരായുള്ള പോരാട്ടമാണ് ഈ തിരഞ്ഞെടുപ്പിൽ യു.ഡി.എഫ്. നടത്തുന്നത്," അദ്ദേഹം കൂട്ടിച്ചേർത്തു.