പേരാമ്പ്രയിൽ യുഡിഎഫ്-സിപിഎം സംഘർഷം; ഷാഫി പറമ്പിൽ എംപിക്ക് പരിക്ക് | UDF-CPM clash in Perambra

പേരാമ്പ്രയിൽ യുഡിഎഫ്-സിപിഎം സംഘർഷം; ഷാഫി പറമ്പിൽ എംപിക്ക് പരിക്ക് | UDF-CPM clash in Perambra
Published on

കോഴിക്കോട്: പേരാമ്പ്രയിൽ യുഡിഎഫ്, സിപിഎം പ്രതിഷേധ പ്രകടനങ്ങൾക്കിടെ വൻ സംഘർഷം. ഇരുവിഭാഗം പ്രവർത്തകരും മുഖാമുഖം വന്നതോടെ സംഘർഷം രൂക്ഷമാവുകയായിരുന്നു. സംഘർഷം നിയന്ത്രിക്കാൻ പോലീസ് കണ്ണീർ വാതക പ്രയോഗവും ലാത്തിച്ചാർജും നടത്തി. കണ്ണീർ വാതക പ്രയോഗത്തിനിടെ ഷാഫി പറമ്പിൽ എംപിക്ക് പരിക്കേറ്റു. ലാത്തിച്ചാർജിൽ നിരവധി യുഡിഎഫ് പ്രവർത്തകർക്കും പരിക്കേറ്റിട്ടുണ്ട്. സി.കെ.ജി. കോളേജിലെ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വ്യാഴാഴ്ചയും പ്രദേശത്ത് സംഘർഷം ഉണ്ടായിരുന്നു. ഇതിനെത്തുടർന്ന് ഇന്ന് പേരാമ്പ്ര ടൗണിൽ കോൺഗ്രസ് ഹർത്താൽ ആചരിക്കുന്നതിനിടെയാണ് വീണ്ടും സംഘർഷമുണ്ടായത്. നിലവിൽ പ്രദേശത്ത് സംഘർഷാവസ്ഥ തുടരുകയാണ്.

Related Stories

No stories found.
Times Kerala
timeskerala.com