കൊച്ചി : കൊച്ചി കോർപറേഷനിലെ യുഡിഎഫ് കൗൺസിലർ സുനിത ഡിക്സൺ ബിജെപിയിൽ ചേർന്നു. കൊച്ചിയിൽ നടന്ന ചടങ്ങിൽ പാർടി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറിൽ നിന്ന് അംഗത്വമെടുത്തു. ആർഎസ്‌പി വിട്ട് ബിജെപിയിൽ ചേർന്ന സുനിത ഡിക്‌സൺ വരാനിരിക്കുന്ന തദ്ദേശ തെരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർത്ഥിയായി മത്സരിക്കുമെന്നാണ് റിപ്പോർട്ടുകൾ.
മുൻപ് കോൺഗ്രസിലായിരുന്ന സുനിത ഡിക്‌സൺ 2010 ൽ വൈറ്റിലയിൽ നിന്ന് നഗരസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടിരുന്നു. 2015 ൽ ഇവർ കോൺഗ്രസ് വിമതയായി മത്സരിച്ചെങ്കിലും ജയിച്ചില്ല. കഴിഞ്ഞ തവണ ആർഎസ്‌പി സ്ഥാനാർത്ഥിയായാണ് ഇവർ നഗരസഭയിലേക്ക് ജയിച്ചത്.