കൊച്ചി : കളമശ്ശേരിയിൽ ആറ് കിലോ കഞ്ചാവുമായി രണ്ടു യുവക്കൾ പിടിയിൽ. മണ്ണാർക്കാട് സ്വദേശികളായ റിസ്വാൻ, റിയാസ് എന്നിവരെയാണ് എക്സൈസ് കസ്റ്റഡിയിലെടുത്തത്. ബെംഗളൂരുവിൽ നിന്നും വരികയായിരുന്ന ബസിൽ നിന്നാണ് കഞ്ചാവ് പിടിച്ചെടുത്തത്.
ബെംഗളൂരു- എറണാകുളം റൂട്ടിൽ സർവ്വീസ് നടത്തുന്ന സ്വകാര്യ ടൂറിസ്റ്റ് ബസിൽ നിന്നാണ് കഞ്ചാവ് പിടികൂടിയത്. മൂന്ന് കവറുകളിലായി ബാഗിൽ സൂക്ഷിച്ചിരുന്ന കഞ്ചാവാണ് എക്സൈസ് സംഘം പിടിച്ചെടുത്തത്. ര