കൊല്ലം പള്ളിക്കലാറില്‍ വള്ളം മറിഞ്ഞ് രണ്ട് യുവാക്കള്‍ക്ക് ദാരുണാന്ത്യം

കൊല്ലം പള്ളിക്കലാറില്‍ വള്ളം മറിഞ്ഞ് രണ്ട് യുവാക്കള്‍ക്ക് ദാരുണാന്ത്യം
Published on

കരുനാഗപ്പള്ളി: കൊല്ലം കരുനാഗപ്പള്ളി പള്ളിക്കലാറിൽ വള്ളം മറിഞ്ഞ് രണ്ട് യുവാക്കൾ മരിച്ചു. കല്ലേലി ഭാഗം സ്വദേശികളായ ശ്രീരാഗ് (24), അജിത്ത് (23) എന്നിവരാണ് മരിച്ചത്. വൈകീട്ട് നാലരയോടെയായിരുന്നു അപകടം സംഭവിച്ചത്. നാല് യുവാക്കൾ ചേർന്ന് മീൻ പിടിക്കാനായി പോയ വള്ളമാണ് മറിഞ്ഞത്.

രണ്ട് പേർ നീന്തി രക്ഷപ്പെട്ടു. മരിച്ച ശ്രീരാഗിന്റെ ഇരട്ട സഹോദരനായ ശ്രീരാജ്, അനന്ദു എന്നിവരാണ് നീന്തി രക്ഷപ്പെട്ടത്. ഒഴുക്കിൽ പെട്ട ശ്രീരാഗിനെ കണ്ടെത്തി ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. എന്നാൽ ആശുപത്രിയിൽ വെച്ച് ശ്രീരാഗ് മരണപ്പെട്ടു. അഗ്‌നിശമന സേനയുടെ സ്‌കൂബാ ടീമിന്റെ തിരച്ചിലിലാണ് അജിത്തിന്റെ മൃതദേഹം കണ്ടെത്തിയത്.

Related Stories

No stories found.
Times Kerala
timeskerala.com