
കോട്ടയം: കൊല്ലാട് വള്ളം മറിഞ്ഞ് രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം(Boat capsizes). മീൻ പിടിക്കുന്നതിനിടെ കൊല്ലാടിന് സമീപം പാറയ്ക്കൽക്കടവിലാണ് അപകടം നടന്നത്.
അപകടത്തിൽ പാറയ്ക്കൽക്കടവ് സ്വദേശികളായ ജോബി (36), പോളച്ചിറയിൽ അരുണ്‍ സാം (37) എന്നിവർക്ക് നഷ്ടമായി. ഇവർക്ക് ഒപ്പമുണ്ടായിരുന്ന സുഹൃത്ത് നീന്തി രക്ഷപ്പെട്ടതായാണ് വിവരം. സംഭവമറിഞ്ഞ് ഉടൻ തന്നെ സ്ഥലത്തെത്തിയ ഫയർഫോഴ്സ് സംഘമാണ് മൃതദേഹങ്ങൾ പുറത്തെത്തിച്ചത്.