കൊച്ചി : എറണാകുളത്ത് എംഡിഎംഎയുമായി രണ്ട് യുവാക്കൾ അറസ്റ്റിൽ. നഗരത്തിൽ രണ്ടിടങ്ങളിൽ നിന്നായാണ് പ്രതികൾ പിടിയിലായത്.
എറണാകുളം തൃക്കാക്കര നോർത്ത് വട്ടേക്കുന്നം മുട്ടാർ തുരുത്തുമ്മേൽ വീട്ടിൽ സഫൽ (33), ചക്കരപ്പറമ്പ് കാണിയവേലി വീട്ടിൽ തൻവീർ (27) എന്നിവരാണ് അറസ്റ്റിലായത്. ഇവരിൽ സഫലിനെ എളമക്കരക്കടുത്ത് പുന്നക്കൽ ഭാഗത്ത് നിന്നാണ് പോലീസ് പിടികൂടിയത്.
വെണ്ണല ഭാഗത്ത് നിന്നാണ് തൻവീർ പിടിയിലായത്. സഫലിന്റെ പക്കൽ 5.14 ഗ്രാം എംഡിഎംഎയാണ് ഉണ്ടായിരുന്നത്. തൻവീറിന്റെ പക്കൽ 2.58 ഗ്രാം എംഡിഎംഎയും കണ്ടെത്തി.