
കൊച്ചി : കൊച്ചിയില്‍ 106 ഗ്രാം എംഡിഎംഎയുമായി രണ്ട് യുവാക്കള്‍ അറസ്റ്റിൽ. അടൂര്‍ സ്വദേശി അശ്വിന്‍ വിജയ്, കോട്ടയം സ്വദേശി അക്ബര്‍ ഖാന്‍ എന്നിവരെയാണ് ഡാന്‍സാഫ് സംഘം പിടികൂടിയത്.
പാലാരിവട്ടം സൗത്ത് ജനതാ റോഡിന് സമീപത്ത് രാസലഹരിക്കച്ചവടം നടക്കുന്നെന്ന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് പോലീസും ഡാന്‍സാഫും പരിശോധന നടത്തിയത്. തോള്‍ബാഗിലും പോക്കറ്റിലുമായാണ് ഇവര്‍ രാസലഹരി സൂക്ഷിച്ചിരുന്നത്.
ബെംഗളൂരുവില്‍ നിന്ന് ലഹരി എത്തിച്ച് കലൂരിലും പാലാരിവട്ടത്തും മറ്റുമുള്ള യുവാക്കളുടെ ഹോസ്റ്റലുകള്‍ കേന്ദ്രീകരിച്ച് വില്‍പന നടത്തുകയായിരുന്നു പ്രതികൾ.